ഫൈനലില്‍ ആരും തോറ്റിട്ടില്ലെന്ന് ന്യൂസിലന്‍ഡ് നായകന്‍

0
211

ലോര്‍ഡ്‌സ് (www.mediavisionnews.in) :ലോകകപ്പ് ഫൈനലില്‍ നാടകാന്ത്യം ബൗണ്ടറികളുടെ എണ്ണം നോക്കി വിജയികളെ പ്രഖ്യാപിച്ച ക്രിക്കറ്റ് നിയമത്തിനെതിരെ മുന്‍താരങ്ങളടക്കം രംഗത്തുവന്നപ്പോള്‍, ഫൈനലില്‍ ആരും തോറ്റിട്ടില്ലെന്ന പരാമര്‍ശവുമായി ന്യൂസിലന്‍ഡ് നായകന്‍ കെയിന്‍ വില്യംസണ്‍. കളത്തിനകത്തേയും പുറത്തേയും താരങ്ങള്‍, ഫൈനലില്‍ സാങ്കേതികമായി പരാജയപ്പെട്ട ന്യൂസിന്‍ഡിന്റെ വേദന പങ്കുവെക്കുമ്പോഴാണ് തന്റെ കാഴ്ചപ്പാട് വ്യക്തമാക്കി വില്യംസണ്‍ രംഗത്തുവന്നത്.

”ദിനാന്ത്യം ഞങ്ങളെ വേര്‍തിരിക്കാന്‍ മാത്രം ഒന്നുമുണ്ടായിരുന്നില്ല. ഫൈനലില്‍ ആരും തോറ്റിട്ടുമില്ല. പക്ഷേ ഒരു കിരീടജേതാവുണ്ടായിരുന്നു. അതവിടെയുണ്ട്.” – വില്യംസണ്‍ പറഞ്ഞു. ഇംഗ്ലണ്ടിനെ ജേതാക്കളാക്കിയ ക്രിക്കറ്റ് നിയമത്തെ കുറിച്ച് ചോദിച്ചപ്പോള്‍, ”ഇത് എന്നോട് ചോദിക്കേണ്ട ചോദ്യമല്ലെന്ന് നിങ്ങള്‍ക്ക് അറിയാം, ഞാന്‍ അതിന് ഉത്തരം പറയില്ലെന്നും നിങ്ങള്‍ക്കറിയാം” എന്നായിരുന്നു വില്യംസണിന്റെ പുഞ്ചിരിയോടെയുള്ള മറുപടി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here