മേൽപ്പറമ്പ്: (www.mediavisionnews.in) നെഹ്റു യുവകേന്ദ്രയുടെ സ്വച്ഛ് ഭാരത് സമ്മർ ഇന്റേൺഷിപ്പ് 2.0 പരിപാടിയുടെ ഭാഗമായി കീഴൂർ ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോര്‍ട്സ് ക്ലബ്ബ് കീഴൂർ ജി.എഫ്.യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്കായി പ്രകൃതി സംരക്ഷണ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. മോഹനൻ മാങ്ങാട് ക്ലാസ്സിന് നേതൃത്വം നൽകി. ക്ലബ്ബ് വൈസ് പ്രസിഡന്റ് വിവേക് വിജയൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എസ് രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. നെഹ്റു യുവകേന്ദ്ര കാസർകോട് ബ്ലോക്ക് യൂത്ത് വളണ്ടിയർ മുഹമ്മദ് സഹദ്, ജി.എഫ്.യു.പി സ്കൂൾ സീനിയർ അസിസ്റ്റന്റ് രജിത, പി.ടി.എ പ്രസിഡന്റ് രാജേഷ് എന്നിവർ സംബന്ധിച്ചു. മബീഷ്. എം സ്വാഗതവും, ശ്രീരാഗ്. ബി നന്ദിയും പറഞ്ഞു.