പെരുമ്പാവൂര്‍ നഗരസഭാ ഭരണം എല്‍.ഡി.എഫിന് നഷ്ടമായി; യു.ഡി.എഫ് പ്രമേയത്തെ പിന്തുണച്ച് ബി.ജെ.പി

0
210

എറണാകുളം: (www.mediavisionnews.in) പെരുമ്പാവൂര്‍ നഗരസഭാ ഭരണം എല്‍.ഡി.എഫിന് നഷ്ടമായി. ഇടത് ചെയര്‍പേഴ്‌സണായ സതി ജയകൃഷ്ണനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായി. യു.ഡി.എഫ് പ്രമേയത്തെ മൂന്ന് ബി.ജെ.പി അംഗങ്ങളും, ഒരു പി.ഡി.പി അംഗവും പിന്തുണച്ചു.

27 അംഗ ഭരണ സമിതിയില്‍ 13 അംഗങ്ങളുള്ള ഇടതുമുന്നണി യു.ഡി.എഫ് വിമതനായ കെ.എം അലിയുടെ പിന്തുണയോടെയായിരുന്നു ഭരണം നടത്തിയത്. ആകെ 14 വോട്ട് നേടിയാണ് യുഡിഎഫ് നഗരസഭ ഭരണം സ്വന്തമാക്കിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.



LEAVE A REPLY

Please enter your comment!
Please enter your name here