പഴയകാല ക്രിക്കറ്റ് കളിക്കാരന്റെ മകളുടെ വിവാഹത്തിന് സാമ്പത്തിക സഹായവുമായി KUCA GCC ഫൌണ്ടേഷൻ

0
255

ഉളിയത്തടുക്ക: (www.mediavisionnews.in) പഴയ കാല ക്രിക്കറ്റ് കളിക്കാർക്ക് സാമ്പത്തീക സഹായവുമായി ക്രിക്കറ്റ് കളിക്കാരുടെയും ക്രിക്കറ്റ് പ്രേമികളുടെയും കൂട്ടായ്മയായ KUCA GCC ഫൌണ്ടേഷൻ. തീർത്തും വ്യത്യസ്തമായ ചാരിറ്റി പ്രവർത്തനങ്ങളാണ് ഈ കൂട്ടായ്മ നടത്തുന്നത്. വിരമിച്ച ക്രിക്കറ്റ് കളിക്കാർക്കോ അവരുടെ കുടുംബത്തിനോ നിലവിൽ കളിച്ചുകൊണ്ടിരിക്കുന്നവർക്കോ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഒരു താങ്ങായി കൂടെ നിൽക്കുക എന്നതാണ് ഈ സംഘടനയുടെ പ്രധാന ലക്ഷ്യം. ഈ കൂട്ടായ്മ ഇതിനകം തന്നെ ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിക്കഴിഞ്ഞു. ഗൾഫിലും നാട്ടിലുമുള്ള സ്വമനസുള്ള ഒരു പറ്റം ക്രിക്കറ്റ്‌ പ്രേമികളാണ് ഈ കൂട്ടായ്മയ്ക്ക് പിന്നിൽ.

സാമ്പത്തീക ബുദ്ധിമുട്ട് അനുഭവിക്കുന്ന മദനിയെ മകളുടെ വിവാഹ സഹായത്തിന് വേണ്ടി സമാഹരിച്ച തുക കാദർ സഫാൻസിന്റെ സാന്നിധ്യത്തിൽ kuca gcc ഫൗണ്ടേഷൻ ഭാരവാഹികളായ ഹനീഫ് ന്യൂ സ്റ്റാർ, ഹാരിസ് വൈഎഫ്സി, മറ്റു അംഗങ്ങളായ ആപു ചിലാമ്പറ, ഹസ്സൈനർ ന്യൂ ബോയ്സ്, ഇർഫാൻ പൊസോട്ട് എന്നിവർ കൈമാറി. ഈ ചാരിറ്റി പ്രവര്‍ത്തനം കാസര്‍ഗോഡ് ജില്ലയിലെ അണ്ടർ ആം ക്രിക്കറ്റ്‌ കളിക്കുന്ന എല്ലാ മേഖലയിലേക്കും വ്യാപിപ്പിക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്ന് പ്രസിഡന്റ്‌ സത്താർ മൂസോടി ജനറൽ സെക്രട്ടറി ലാത്തീഫ് കസായി ട്രെസ്സർ അമീര്‍ ന്യൂബോയ്സ്‌ അഭ്യർത്ഥിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here