ദേശീയപാത തകർച്ച; മഞ്ചേശ്വരത്ത് യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു

0
208

മഞ്ചേശ്വരം (www.mediavisionnews.in): തകര്‍ന്നു കിടക്കുന്ന ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മുസ്ലീം യൂത്ത്‌ലീഗ്‌ മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി പ്രവര്‍ത്തകര്‍ റോഡ്‌ ഉപരോധിച്ചു. കുഞ്ചത്തൂര്‍, മാട, കരോടിയിലാണ്‌ റോഡ്‌ ഉപരോധം നടത്തിയത്‌.

കാസര്‍കോട് – തലപ്പാടി നാഷണല്‍ ഹൈവേ പൊട്ടിപ്പൊളിഞ്ഞ് വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ പറ്റാതെയും വാഹന അപകടങ്ങളുടെ ദുരന്ത ഭൂമിയായിരിക്കുകയാണ്. നിരപരാധികളായ മനുഷ്യജീവനുകള്‍ നിത്യേന ഹൈവേയില്‍ കുരുതിക്കൊടുക്കപ്പെടുകയാണ്.

സമരത്തെ തുടര്‍ന്ന്‌ ഏതാനും സമയം ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു. സമരക്കാരെ മഞ്ചേശ്വരം പൊലീസ്‌ അറസ്റ്റു ചെയ്‌തു നീക്കി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here