റാഞ്ചി: (www.mediavisionnews.in) സോഷ്യല്‍ മീഡിയയിലൂടെ മതവിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിക്ക് വിചിത്രമായ ശിക്ഷ വിധിച്ച് റാഞ്ചി കോടതി. വിവിധ സ്ഥാപനങ്ങള്‍ക്ക് അഞ്ച് ഖുറാന്‍ വിതരണം ചെയ്യണമെന്നാണ് കോടതി പെണ്‍കുട്ടിക്ക് നിര്‍ദ്ദേശം നല്‍കിയത്. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ റിച്ച ഭാരതിയെയാണ് റാഞ്ചി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഈവിധം ശിക്ഷിച്ചത്.
കഴിഞ്ഞ ശനിയാഴ്ചയാണ് മുസ്ലിം മതവികാരം വ്രണപ്പെടുത്തിയെന്ന് കണ്ട് ജാര്‍ഖണ്ഡ് പൊലീസ് റിച്ചയെ അറസ്റ്റ് ചെയ്‌തത്. സോഷ്യല്‍ മീഡിയയിലൂടെയാണ് റിച്ച ഭാരതി മതവിദ്വേഷം പ്രചരിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് റിച്ചയ്ക്ക് വേണ്ടി ഹിന്ദു സംഘടനകള്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു, റിച്ചയ്ക്ക് ജാമ്യം അനുവദിക്കണമെന്നും ഇരു ഹിന്ദു, മുസ്ലിം വിഭാഗങ്ങളിലേയും നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
ഖുറാന്‍ പുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ പെണ്‍കുട്ടിക്ക് കോടതി 15 ദിവസം സമയം അനുവദിച്ചിട്ടുണ്ട്. ഈ സമയത്തിനുള്ളില്‍ നിര്‍ദ്ദേശം നടപ്പാകുമെന്ന് റിച്ചയുടെ അഭിഭാഷകന്‍ റാം പ്രവേശ് കോടതിക്ക് ഉറപ്പും നല്‍കി. കോടതി വിധിക്കെതിരെ നിരവധി ഹിന്ദു സംഘടനകളും, ബി.ജെ.പിയും കോടതിക്ക് പുറത്ത് പ്രക്ഷോഭം നടത്തി. അന്‍ജുമാന്‍ ഇസ്‌ലാമിയ കമ്മിറ്റി, സ്‌കൂള്‍ കോളേജ് ലൈബ്രറികള്‍ എന്നിവയ്ക്കാണ് റിച്ച ഖുറാന്‍ നല്‍കേണ്ടത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.