കേരളത്തില്‍ ഹിന്ദുക്കള്‍ കുറഞ്ഞു വരുന്നു; മഹാരാഷ്ട്രയില്‍ നിന്നും യു.പിയില്‍ നിന്നുമെല്ലാം ഹിന്ദുക്കളെ കൊണ്ടു വരേണ്ടി വരും: ടിപി സെന്‍കുമാര്‍

0
242

തൃശൂര്‍: (www.mediavisionnews.in) കേരളത്തില്‍ ഹിന്ദുക്കള്‍ കുറഞ്ഞു വരികയാണെന്നും പാര്‍ശ്വവത്കരിക്കപ്പെട്ടെന്നും മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. ഈ നിലയില്‍ പോയാല്‍ ബാലഗോകുലമടക്കമുള്ള പരിപാടികള്‍ക്ക് മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഹിന്ദുക്കളെ കൊണ്ടുവരേണ്ടി വരും. ഹൈന്ദവരുടെ ഓര്‍മ്മയിലേക്കായാണ് താന്‍ ഇക്കാര്യം ഇപ്പോള്‍ പറയുന്നതെന്നും സെന്‍കുമാര്‍ പറഞ്ഞതായി ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തു.

ബാലഗോകുലം 44-ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് സെന്‍കുമാറിന്റെ പ്രസംഗം.

ഹൈന്ദവ സമൂഹത്തെ മറ്റു മതസ്ഥര്‍ ആക്രമിക്കുകയാണിപ്പോള്‍. ഹിന്ദുക്കള്‍ സ്വയം കരുത്ത് നേടുകയാണ് വേണ്ടത്. അതിന് തയാറായി ഹിന്ദുക്കള്‍ ഭീരുത്വം വെടിയണം. ഭയരഹിതരായി മറ്റു മതസ്ഥരോട് സംസാരിക്കാന്‍ ശ്രമിക്കണം. സനാതന ധര്‍മ്മസംസ്ഥാപനത്തിനായി ബാലഗോകുലം പ്രവര്‍ത്തിക്കണം. നമ്മുടെ ബുദ്ധിജീവി കവികള്‍ക്ക് കവിത്വമല്ല, കപിത്വമാണുള്ളത്. കുട്ടികളിലെ ഭയം മാറ്റാനാണ് ശ്രീകൃഷ്ണന്‍ ശ്രമിച്ചതെന്നും ഏഴു വയസ്സുള്ള രാധയുടെയും 17 വയസ്സുള്ള കൃഷ്ണന്റെയും ബന്ധം മറ്റു രീതിയിലാണ് കവികള്‍ വ്യാഖ്യാനിച്ചതെന്നും ടി.പി. സെന്‍കുമാര്‍ പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.


LEAVE A REPLY

Please enter your comment!
Please enter your name here