കാസർകോട് മംഗളൂരു ഭാഗങ്ങളിലെ ഗുണ്ടാ മാഫിയ സംഘങ്ങളെ അമർച്ച ചെയ്യാൻ പൊലീസ്; വാറണ്ട് പ്രതികൾ നിരീക്ഷണത്തിൽ

0
256

ഉപ്പള (www.mediavisionnews.in)  :ഉപ്പള – മഞ്ചേശ്വരം ഭാഗങ്ങളിൽ തട്ടികൊണ്ടുപോകൽ അടക്കമുള്ള കേസുകൾ വർദ്ദിച്ച് വരുന്ന സാഹചര്യത്തിൽ ഗുണ്ടാ – മാഫിയ സംഘത്തെ അമർച്ച ചെയ്യാൻ പൊലീസ് ശക്തമായ നടപടിക്ക് ഒരുങ്ങുന്നു. ജില്ലയിലെ ഇത്തരം ക്രിമിനൽ കേസുകളിൽപ്പെട്ട മുഴുവൻ പ്രതികളും പൊലീസ് നിരീക്ഷണത്തിലാണ്.

കാസർകോട്ടെ മഞ്ചേശ്വരം കാസർകോട് ഭാഗങ്ങളിലാണ് കഞ്ചാവ് – ക്വട്ടേഷൻ, ഗുണ്ടാ – മാഫിയ സംഘങ്ങൾ പൊലീസിനെയും നിയമ സംവിധാനത്തെയും വെല്ലുവിളിച്ച് പോരിനിറങ്ങുന്നത്. ഇതു സംബന്ധിച്ച് കേരള കർണ്ണാടക പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിർണായക യോഗം കഴിഞ്ഞ ദിവസം മംഗളൂരുവിൽ ചേർന്നിരുന്നു.

മംഗളൂരു, മഞ്ചേശ്വരം, കാസർകോട് എന്നിവിടങ്ങളിലായി 130 ലേറെ വാറണ്ട് പ്രതികൾ വിവിധ കേസുകളിലുണ്ട്. ഇതിൽ 74 പേർ കാസർകോട് ഭാഗത്തുള്ളവരും ബാക്കിയുള്ളവർ മാഗളൂരു ഭാഗത്തുള്ളവരുമാണ്. ഉപ്പള – പൈവളിഗെ ഭാഗങ്ങളിൽ പൊലീസ് രാത്രികാലങ്ങളിൽ ഉൾപ്പെടെ പരിശോധന കർശനമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം വോർക്കാടി മജീർപ്പള്ള കോളിയൂരിലെ 17കാരനെ കാറിൽ തട്ടികൊണ്ടു പോയ സംഭവത്തിൽപ്പെട്ട പ്രതിക്ക് വേണ്ടിയുള്ള തെരച്ചിലാണെന്നാണ് മനസിലാകുന്നത്. വാറണ്ട് പ്രതികളെ നിരീക്ഷിക്കുന്നതോടൊപ്പം അവർക്കെതിരെ ശക്തമായ നടപടി കൈകൊള്ളാനുമാണ് ഇരു സംസ്ഥാന പൊലീസിലെ ഉന്നത യോഗത്തിലുണ്ടായ തീരുമാനം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here