കനത്ത മഴയില്‍ മുങ്ങി മുംബൈ; റെയില്‍-വ്യോമ ഗതാഗതം സ്തംഭിച്ചു; 2000ഓളം യാത്രക്കാരുമായി ട്രെയിന്‍ ട്രാക്കില്‍ കുടുങ്ങി

0
211

മുംബൈ: (www.mediavisionnews.in) രണ്ടു ദിവസമായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍ മുംബൈ നഗരത്തില്‍ വെള്ളപ്പൊക്കം. നഗരത്തിലെ പ്രധാനപ്പെട്ട പല റോഡുകള്‍ ഉള്‍പ്പെടെ വെള്ളത്തിനടയിലാണ്. ഇതോടെ വ്യാപക ഗതാഗതകുരുക്കാണ് മുംബൈയിലാകമാനം അനുഭവപ്പെുന്നത്. റെയില്‍ വ്യോമ ഗതാഗതവും സ്തംഭിച്ച അവസ്ഥയിലാണ്.

മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള ഏഴ് വിമാനങ്ങള്‍ ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്. പത്തോളം വിമാനങ്ങള്‍ വഴിതരിച്ച് വിടുകയും ചെയ്തിട്ടുണ്ടെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് ചുരുങ്ങിയത് 30 മിനിറ്റിന്റെ കാലതാമസമുണ്ട്. വെസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയിലുള്ള ഗതാഗത കുരുക്ക് വിമാനത്താവളത്തിലേക്ക് പോകുന്നവരെ കാര്യമായി ബാധിച്ചിട്ടുണ്ട്.

റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറിയോതെടെ ട്രെയിനുകള്‍ പലതു ട്രാക്കില്‍ നിര്‍ത്തിയിട്ടിരിക്കുന്നു അവസ്ഥയിലാണ്. 2000ത്തിലധികം യാത്രക്കാരുമായി മഹാലക്ഷ്മി എക്‌സ്പ്രസ് ബാദല്‍പൂരിലും വാന്‍ഗാനിക്കും ഇടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഭക്ഷണവും വെള്ളവുമില്ലാതെ കഷ്ടപ്പെട്ട യാത്രികര്‍ക്ക് റെയില്‍ വേ പോലീസ് ഉള്‍പ്പെടെ സഹായങ്ങള്‍ എത്തിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ യാത്രക്കാരെ മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

നഗരത്തിലെ ജുഹു താര റോഡ്, ജോഗേശ്വരി വിഖ്രോളി ലിങ്ക് റോഡ്, എസ്.വി റോഡിന്റെ വിവിധ ഭാഗങ്ങള്‍, വൈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേ എന്നീ റോഡുകളാണ് പ്രധാനമായും വെള്ളത്തിനടിയിലാണെന്നാണ് വിവരം. സാധാരണ നിലക്ക് തന്നെ വലിയ ഗതാഗത ഈ പാതകളില്‍ കനത്ത മഴയും ഇരുട്ട് മൂടിയ അന്തരീക്ഷവും കൂടുതല്‍ ദുഷ്‌കരമാക്കുന്നതായാണ് റിപ്പോര്‍ട്ട്.

എന്നാല്‍, ശനിയാഴ്ച വൈകീട്ടോടെ നഗരത്തിലെ മഴയുടെ തീവ്രത കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജന്‍സി അറിയിച്ചു. അതേ സമയം അടുത്ത 24 മണിക്കൂറിനുള്ളില്‍ നഗരത്തില്‍ കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കലാവസ്ഥ നിരീക്ഷ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here