കോഴിക്കോട്: (www.mediavisionnews.in) പൊതുവാഹനങ്ങളിൽ ജിപിഎസ് സംവിധാനം ഘടിപ്പിക്കണമെന്ന സർക്കാർ നിബന്ധന ഒഴിവാക്കണമെന്ന് എസ്ടിയു സംസ്ഥാന പ്രസിഡണ്ട് അഹമ്മദ്കുട്ടി ഉണ്ണിക്കുളം. ലേബർ നിയമങ്ങൾ പൊളിച്ചടുക്കി കേന്ദ്രസർക്കാർ കൊണ്ടുവന്ന കോഡുകൾ തികച്ചും തൊഴിലാളിദ്രോഹമാണ്. എസ്ടിയു മോട്ടോർ ഫെഡറേഷൻ സംസ്ഥാന കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി.എ.കെ തങ്ങൾ അധ്യക്ഷനായി. സംസ്ഥാന ട്രഷറർ കെ.പി മുഹമ്മദ് അഷ്റഫ് നിയന്ത്രിച്ചു. അഡ്വ. എം.റഹ്മത്തുല്ല മുഖ്യപ്രഭാഷണം നടത്തി. യു. പോക്കർ, രഘുനാഥ് പനവേലി, അഡ്വ.വേളാട്ട് അഹമ്മദ്, കല്ലടി അബൂബക്കർ, വല്ലാഞ്ചിറ അബ്ദുൽ മജീദ്, ജാഫർ സക്കീർ, എൻ.കെ.സി ബഷീർ പ്രസംഗിച്ചു. വി.എ.കെ തങ്ങളെ പ്രസിഡണ്ടായും എൻ.കെ.സി.ബഷീർ ജനറൽ സെക്രട്ടറിയും ഉമ്മർ അപ്പോളോ ട്രഷററായും തെരെഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ടുമാരായി കല്ലടി അബൂബക്കർ, അടുവണ്ണി മുഹമ്മദ്, അബുബക്കർ കണ്ടത്തിൽ,സി ഉമ്മർ, സലാം കുറ്റിക്കൽ എന്നിവരെയും സെക്രട്ടറിമാരായി തെക്കത്ത് ഉസ്മാൻ ,യു എ ഗഫുർ ,സുബൈർ മാര, മുഹമ്മദ് റാഫി മലപ്പുറം, ഇ ടിപി ഇബ്രാഹീം, ആലി മൊറയൂർ, കുട്ടാവ മലപ്പുറം എന്നിവരെയും സെക്രട്ടറിയേറ്റംഗങ്ങളായി സലീം നരിക്കുനി, കെഎം ശരീഫ് എറണാകുളം എന്നിവരെയും തെരഞ്ഞെടുത്തു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.