ഉപ്പള: (www.mediavisionnews.in) മകളെ കോളജിലേക്ക് ബസ് കയറ്റിവിടാന്‍ കൊണ്ടുപോകുന്നതിനിടെ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ കാൽനട യാത്രക്കാരൻ മരിച്ചു. മണ്ണംങ്കുഴിയിലെ അബ്ദുര്‍ റഹ്മാന്‍ നടുവളപ്പിൽ (55) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ ഉപ്പള മണ്ണംകുഴിയിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അബ്ദുല്‍ റഹ്മാനെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിചിരുന്നു. ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. നേർവഴി ഇസ്‌ലാമിക് സെന്ററിന്റെ മുൻ ട്രഷററായിരുന്നു. അപകടത്തിൽ മകൾ അസ്രീനകും പരിക്കേറ്റിരുന്നു. അമിതവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണംവിട്ട് ഇരുവരെയും ഇടിക്കുകയായിരുന്നു. അബ്ദുൽ റഹ്‌മാന്റെ മരണത്തിൽ നേർവഴി ഇസ്‌ലാമിക് സെന്റർ അനുശോചിച്ചു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.