ഇന്ത്യന്‍ കുപ്പായത്തില്‍ അവസാന മല്‍സരമോ? ധോണി പറഞ്ഞത്… വിരമിക്കലിനെക്കുറിച്ച്‌ കോലി

0
240

മാഞ്ചസ്റ്റര്‍: (www.mediavisionnews.in) ലോകകപ്പില്‍ നിന്നും ഇന്ത്യ വെറും കൈയോടെ മടങ്ങിയതോടെ അടുത്ത ചോദ്യം എംഎസ് ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ടാണ്. ലോകകപ്പില്‍ ഇന്ത്യയുടെ അവസാന മല്‍സരമായിരിക്കും ധോണിയുടെയും അവസാനത്തേതെന്നും അതിനു ശേഷം വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ നേരത്തേ പരന്നിരുന്നു. എന്നാല്‍ ഇതേക്കുറിച്ച്‌ ധോണിയോ ടീം മാനേജ്‌മെന്റോ പ്രതികരിച്ചിരുന്നില്ല.

ഇപ്പോള്‍ ഇന്ത്യ സെമിയില്‍ തോറ്റതോടെ ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് വീണ്ടും അഭ്യൂഹങ്ങളുയര്‍ന്നു കഴിഞ്ഞു. ഇതേക്കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. സെമിയിലെ പുറത്താവലിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.ധോണി ഒന്നും പറഞ്ഞിട്ടില്ല

ലോകകപ്പിനു ശേഷമുള്ള ഭാവി പരിപാടികളെക്കുറിച്ച്‌ ധോണി എന്തെങ്കിലും സൂചനകള്‍ നല്‍കിയിരുന്നോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു കോലിയുടെ മറുപടി. ഇതുവരെ തന്നോട് വിരമിക്കലിനെക്കുറിച്ച്‌ ഒരു കാര്യവും ധോണി സംസാരിച്ചിട്ടില്ലെന്നു കോലി വ്യക്തമാക്കി.
അടുത്ത മാസം ഇന്ത്യന്‍ ടീം വെസ്റ്റ് ഇന്‍ഡീസ് പര്യടനം നടത്തുന്നുണ്ട്. ഈ പരമ്പരയ്ക്കുള്ള ടീമിനെ അധികം വൈകാതെ തന്നെ പ്രഖ്യാപിക്കുകയും ചെയ്യും. ഈ പര്യടനത്തില്‍ ധോണി ടീമിനൊപ്പമുണ്ടാവുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here