ഇന്തോനേഷ്യയിൽ മൂന്ന് കാസർകോട് സ്വദേശികൾ ഉൾപ്പെടെ 23 പേർ അഞ്ചരമാസമായി തടങ്കലിൽ; ഇടപെടുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ

0
182

കാസർഗോഡ്: (www.mediavisionnews.in) സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് ഇന്തോനേഷ്യയില്‍ മൂന്ന് കാസർകോട് സ്വദേശികൾ ഉള്‍പ്പെടെ 23 ഇന്ത്യക്കാര്‍ അഞ്ചര മാസമായി കരുതല്‍ തടങ്കലില്‍. ഷിപ്പിംഗ് ജീവനക്കാരായ മൂന്ന് കാസര്‍ഗോഡ് സ്വദേശികളും ഒരു പാലക്കാട് സ്വദേശിയുമടങ്ങുന്ന സംഘം സഹായമഭ്യര്‍ത്ഥിച്ചു വിഡിയോ സന്ദേശം അയച്ചു. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ വിദേശകാര്യ വകുപ്പ് മന്ത്രിക്കുള്‍പ്പടെ നിവേദനം നല്‍കി.

സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് 23 ഇന്ത്യക്കാര്‍ അടങ്ങുന്ന കപ്പല്‍ ഇന്തോനേഷ്യയില്‍ പിടിച്ചു വച്ചതായാണ് വിഡിയോ സന്ദേശത്തിലൂടെ വ്യക്തമാവുന്നത്. ഇതില്‍ മൂന്ന് കാസര്‍ഗോഡുകാരും ഒരു പാലക്കാട് സ്വദേശിയും ഉള്‍പ്പെടും. ഫെബ്രുവരി എട്ടിനാണ് എം ടി എസ് ജി പേഗോസ് എന്ന ആംഗ്ലോ ഈസ്റ്റര്‍ ഷിപ്പിംഗ് കമ്പനിയുടെ കപ്പല്‍ സിംഗപ്പൂരിനടുത്ത് വച്ച് ഇന്തോനേഷ്യന്‍ നാവികസേന പിടികൂടിയത്. കാസര്‍ഗോഡ് സ്വദേശികളായ ഉപ്പള പാറക്കട്ടെയിലെ മൂസക്കുഞ്ഞി, മൊഗ്രാല്‍ കൊപ്പളത്തെ കലന്തര്‍, അനൂപ് തേജ്, പാലക്കാട് സ്വദേശി വിപിന്‍ രാജ് എന്നിവരും ഗോവ, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും തടങ്കലില്‍ കഴിയുന്നുണ്ട്.

തടങ്കലില്‍ കഴിയുന്നവരുടെ വിഡിയോ സന്ദേശം എത്തിയതോടെ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ വിദേശകാര്യ വകുപ്പ് മന്ത്രിക്കുള്‍പ്പടെ നിവേദനം നല്‍കി. സംഭവത്തില്‍ ഇടപെട്ട് നടപടിയെടുക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here