ഹൊസങ്കടിയിൽ മതപണ്ഡിതനെയും ഭാര്യയേയും മർദ്ദിച്ച സംഭവം: അഞ്ച് പേർക്കെതിരെ വധശ്രമത്തിന് കേസ്

0
269

ഹൊസങ്കടി: (www.mediavisionnews.in) മദ്യപാനം എതിർത്തതിന് മതപണ്ഡിതനെയും ഭാര്യയേയും മർദ്ദിച്ച സംഭവത്തിൽ അഞ്ച് പേർക്കെതിരെ വധശ്രമത്തിന് കേസ്. സയ്യിദ് ശറഫുദ്ധീൻ തങ്ങളുടെ പരാതിയിൽ മുകേഷ് ഉൾപ്പെടെ മറ്റു കണ്ടാലറിയാവുന്ന നാല് പേർക്കെതിരെയാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്.

ആദൂർ പള്ളപ്പാടി സ്വദേശിയും ഹൊസങ്കടി അംഗടിപദവ് എച്ച്.പി ഗ്യാസ് ഏജൻസിക്ക് സമീപത്തെ ക്വാർട്ടേഴ്സിൽ താമസക്കാരനുമായ സയ്യിദ് ശറഫുദ്ധീൻ തങ്ങൾ (36), ഭാര്യ സ്വാലിഹ (31) എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രി ഇവർ താമസിക്കുന്ന ക്വാർട്ടേസിന് സമീപം ഒരു സംഘം മദ്ദ്യപിച്ച ബഹളം വെക്കുകയും മദ്യക്കുപ്പികൾ വലിച്ചെറിയുകയും ചെയ്തതോടെ ചോദ്യം ചെതിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ അഞ്ചംഗ സംഘം ക്വാർട്ടേഴ്സിൽ കയറി ഇരുമ്പ് വടി കൊണ്ട് തലക്കടിക്കയും തടയാൻ ശ്രമിച്ച ഭാര്യ സ്വാലിഹായെ തള്ളിയിടുകയാണ് ചെയ്തുവെന്നാണ് പരാതി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here