ഹാന്റി ക്രോപ്സ് രണ്ടാം വാർഷികം; ഭിന്നശേഷിക്കാർക്ക് സൗജന്യ തൊഴിൽ പരിശീലന ക്യാമ്പ് നാളെ

0
450

കുമ്പള: (www.mediavisionnews.in) ഭിന്നശേഷിക്കാരുടെ സ്വയംസഹായ സംഘമായ ‘ഹാൻറി ക്രോപ്സി’ന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഭിന്നശേഷിക്കാർക്ക് സൗജന്യ തൊഴിൽ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ബന്തിയോട് അടുക്കത്ത് വച്ച് ജൂലൈ 20 മുതൽ ആഗസ്ത് 5 വരെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇതോടനുബന്ധിച്ച് ഇക്കോ പാക്സ് പേപ്പർ കാരിബാഗ്, പേപ്പർ സീഡ് പെൻ, തുണി സഞ്ചി എന്നിവയുടെ യൂണിറ്റ് ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ സാമൂഹിക, സാംസ്കാരിക നേതാക്കൾ പങ്കെടുക്കും.

തൊഴിൽ പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഭിന്നശേഷിക്കാരോ അവരുടെ ആശ്രിതരോ ജൂലൈ 20ന് മുമ്പായി 9495027532, 8129113026, 9209662094 എന്നിവയിലേതെങ്കിലും മൊബൈൽ നമ്പരുകളിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.

വാർത്ത സമ്മേളനത്തിൽ ഹനീഫ് മൗലവി അടുക്ക, സി ദീക്ക് പാച്ചാണി, ഇബ്രാഹിം അടുക്ക, പ്രവീൺ കുമാർ ഉദ്യാവര, അന്തു ബേക്കൂർ, മൊയ്തീൻ രിയാസ് പാച്ചാണി എന്നിവർ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here