സുഹൃത്തുക്കള്‍ കംപ്രസര്‍ ഉപയോഗിച്ച് മലദ്വാരത്തിലൂടെ വായു കയറ്റി; ആറുവയസ്സുകാരന് ദാരുണാന്ത്യം

0
276

ഇന്‍ഡോര്‍: (www.mediavisionnews.in) കംപ്രസര്‍ ഉപയോഗിച്ച് മലദ്വാരത്തിലൂടെ വായു കയറ്റി. ആറുവയസ്സുകാരന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. കന്‍ഹാ യാദവ് എന്ന ആറുവയസ്സുകാരനാണ് സുഹൃത്തുക്കളുടെ തമാശമൂലം ജീവന്‍ നഷ്ടപ്പെട്ടത്. കളിക്കുന്നതിനിടെ സുഹൃത്തുക്കളായ കുട്ടികള്‍ കംപ്രസര്‍ മലദ്വാരത്തിലൂടെ ശരീരത്തിന് ഉള്ളിലേക്ക് കയറ്റി വായു പമ്പു ചെയ്യുകയായിരുന്നു. 

കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മകനെ സുഹൃത്തുക്കളായ കുട്ടികള്‍ ചേര്‍ന്നാണ് വീട്ടിലേക്ക് എത്തിച്ചത്. വയറ് വീര്‍ത്തത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ അവനെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.  

ഫാക്ടറിയില്‍ വെച്ച് കംപ്രസര്‍ ഉപയോഗിച്ച് കുട്ടികള്‍ വായു പമ്പു ചെയ്ത സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്ന് മരിച്ച കന്‍ഹാ യാദവിന്‍റെ പിതാവ് പറഞ്ഞു. പല്‍ഡയില്‍ ഒരു ഫാക്ടറിയിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം മാത്രമേ മരണകാരണം ഉറപ്പിക്കാന്‍ സാധിക്കൂ എന്ന്  പൊലീസ് വ്യത്തങ്ങള്‍ വ്യക്തമാക്കി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here