സംസ്ഥാനത്ത് കനത്ത മഴ; പലയിടത്തും ഗതാഗതം താറുമാറായി; രണ്ട് ജില്ലകളില്‍ കൂടി റെഡ് അലേര്‍ട്ട്

0
702

കോഴിക്കോട്: (www.mediavisionnews.in) സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് പലയിടത്തും ഗതാഗതം താറുമാറായി. കോഴിക്കോട് മാവൂര്‍ റോഡ് അടക്കമുള്ള പ്രദേശങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളകെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്.

ഈരാറ്റുപേട്ട -പീരുമേട് പാതയില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം നിലച്ചു. പലയിടങ്ങളിലും വെള്ളകെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്. അതേസമയം കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചു.

ഇടുക്കിയില്‍ നാളെയും റെഡ് അലേര്‍ട്ട് ഉണ്ട്. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്ന് തീവ്ര മഴയുടെ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളിലെല്ലാം ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കടലില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അറബിക്കടലിന്റെ തെക്കു പടിഞ്ഞാറു ഭാഗത്തും വടക്കും മധ്യഭാഗത്തും മാലെദ്വീപ് ഭാഗങ്ങളിലും മല്‍സ്യബന്ധനത്തിനു പോകരുതെന്ന് മത്സ്യതൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here