ഷാർജ ഭരണാധികാരിയുടെ മകൻ ലണ്ടനിൽ നിര്യാതനായി; മൂന്നു ദിവസം ദുഃഖാചരണം

0
236

ഷാർജ: (www.mediavisionnews.in) ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മകൻ ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി(39) നിര്യാതനായി. ജൂലൈ ഒന്നിന് (തിങ്കൾ) ലണ്ടനിൽ വച്ചായിരുന്നു മരണമെന്നു ഷാർജ റോയൽ കോർട്ട് അറിയിച്ചു. ഷാർജ നഗരാസൂത്രണ സമിതി ചെയർമാനായിരുന്നു ഷെയ്ഖ് ഖാലിദ്.

മരണത്തെ തുടർന്നു ഷാർജയിൽ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഭൗതിക ശരീരം എത്തിക്കുമ്പോഴും പ്രാർഥനയുടെ സമയത്തും യുഎഇ ദേശീയ പതാകകൾ പകുതി താഴ്ത്തി കെട്ടും. ഭൗതിക ശരീരം എത്തിക്കുന്ന സമയവും പ്രാർഥനാ സമയവും പിന്നീട് അറിയിക്കും.

ഷെയ്ഖ് ഖാലിദിന്റെ നിര്യാണത്തിൽ ഷാർജ റോയൽ കോർട്ട് അഗാതമായ ദുഃഖം രേഖപ്പെടുത്തി. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സയിദ് അൽ നഹ്യാൻ യുഎഇയിലും മൂന്നു ദിവസത്തെ ദുഃഖാചരണത്തിന് ഉത്തരവിട്ടു. യുഎഇ പതാകകൾ പകുതി താഴ്ത്തികെട്ടും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here