വൈറലായി വയസ്സന്‍ ധോണിയും കോഹ്‌ലിയും രോഹിത്തും; 2053ലേക്കുള്ള ലോകകപ്പ് ടീമെന്ന് ആരാധകര്‍

0
210

ന്യൂദല്‍ഹി (www.mediavisionnews.in) : സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് ‘ഫെയ്‌സ്ആപ്പ് ചാലഞ്ച്’. ക്രിക്കറ്റ് താരങ്ങളും വെറുതെയിരുന്നില്ല. തങ്ങളുടെ വയസ്സന്‍ ചിത്രങ്ങളും ഹിറ്റാക്കിയിരിക്കുകയാണ് ധോണിയും കോഹ്‌ലിയുമടക്കമുള്ള താരങ്ങള്‍.

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലി, മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി, ഫുട്‌ബോള്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി തുടങ്ങിയവരുടെ ചിത്രങ്ങളാണ് ‘ഫെയ്‌സ്ആപ്പ് ചാലഞ്ചു’മായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രായം കൂട്ടുന്ന വിദ്യയാണ് ഫെയ്‌സ് ആപ്പ്. ഇപ്പോള്‍ നിങ്ങളുടെ പ്രായം എത്രയാണെങ്കിലും 60 വയസ്സ് പിന്നിടുമ്പോള്‍ സംഭവിക്കാവുന്ന രൂപമാറ്റങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കുന്നു എന്നതാണ് ഈ ആപ്പിന്റെ പ്രധാന ആകര്‍ഷണം.

2017ലെ ജനപ്രിയ ആപ്ലിക്കേഷനുകളിലൊന്നായിരുന്ന ഫെയ്‌സ് ആപ്പ്, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് പെട്ടെന്ന് കയറിയങ്ങ് ഹിറ്റായത്. ആപ്പിന്റെ മേന്‍മ വര്‍ധിപ്പിക്കാന്‍ ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയായിരുന്നു ഇത്. കായിക താരങ്ങളും ചലച്ചിത്ര താരങ്ങളും ഉള്‍പ്പെടെയുള്ള സെലബ്രിറ്റികള്‍ ഇത് ഏറ്റെടുത്തതോടെ സമൂഹമാധ്യമങ്ങളില്‍ സംഭവം തരംഗമാകുകയും ചെയ്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here