വാഹനത്തെ പിന്തുടരരുത്, ചെക്കിങ്ങിന് പുതിയ മാര്‍ഗനിര്‍ദേശവുമായി പോലീസ് മേധാവി

0
661


തിരുവനന്തപുരം: (www.mediavisionnews.in) കയറ്റിറക്കങ്ങളിലും കൊടുംവളവുകളിലും വാഹനപരിശോധന നടത്തുന്ന പോലീസുകാര്‍ക്കെതിേെര നടപടിയെടുക്കും. വാഹനപരിശോധനയ്ക്കിടെ റോഡുകളിലെ അപകടങ്ങള്‍ ഒഴിവാക്കാനാണിത്.

ഗതാഗതത്തിരക്കുള്ള സ്ഥലങ്ങളില്‍ അടിയന്തരസന്ദര്‍ഭങ്ങളിലല്ലാതെ പരിശോധന നടത്തരുത്. തിരക്കേറിയ ജങ്ഷനുകളിലും പാലത്തിലും വാഹനപരിശോധന ഒഴിവാക്കണമെന്നുമാണ് സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം.

മറ്റ് നിര്‍ദേശങ്ങള്‍

ദൂരക്കാഴ്ച ലഭിക്കുന്ന സ്ഥലങ്ങളില്‍മാത്രമേ പരിശോധന നടത്താവൂ.

ഡ്രൈവര്‍മാരെ പുറത്തിറക്കാതെ അവരുടെ അടുത്തുചെന്ന് പരിശോധന നടത്തണം.

ഇത്തരം വാഹനപരിശോധന വീഡിയോയില്‍ പകര്‍ത്തണം.

അമിതവേഗത്തില്‍ അശ്രദ്ധമായി ഓടിക്കുന്ന വാഹനങ്ങള്‍ പിന്തുടരാതിരിക്കുക.

രാത്രിയില്‍ വെളിച്ചമുള്ള സ്ഥലങ്ങളില്‍നിന്നുമാത്രം പരിശോധന നടത്തുക.

ഈ നിര്‍ദേശങ്ങള്‍ പാലിക്കാത്ത പരിശോധകരെ സംബന്ധിച്ച് പരാതി ലഭിച്ചാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കര്‍ശനമായ നടപടിയെടുക്കും.

വാഹനപരിശോധനയ്ക്കിടയില്‍ യാത്രക്കാര്‍ അപകടത്തില്‍പ്പെട്ടാല്‍ പോലീസ് ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് പ്രാഥമികചികിത്സ നല്‍കണം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here