ന്യൂഡല്‍ഹി (www.mediavisionnews.in):പേഴ്സണല്‍ കംപ്യൂട്ടറുകളില്‍ ഫോണുകളുടെ സഹായമില്ലാതെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും വിധം വാട്‌സ്ആപ്പിന്റെ ഡെസ്‌ക്ടോപ്പ് പതിപ്പ് എത്തുന്നു. നിലവില്‍ വാട്സാപ്പിന്റെ വെബ് പതിപ്പ് വഴിയാണ് കംപ്യൂട്ടര്‍ സ്‌ക്രീനില്‍ വാട്സാപ്പ് ഉപയോഗിക്കാന്‍ സാധിക്കുക.
2015 ലാണ് വാട്സാപ്പ് വെബ് പുറത്തിറക്കിയത്. ഇതിന് ക്യൂആര്‍ കോഡ് വഴി വാട്സാപ്പ് ആപ്ലിക്കേഷനും വാട്സാപ്പ് വെബ്ബും തമ്മില്‍ ബന്ധിപ്പിക്കണം. ഫോണില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഓണ്‍ ആണെങ്കില്‍ മാത്രമേ വെബ് പതിപ്പ് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ.
എന്നാല്‍ ഫോണിന്റെ സഹായമില്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നവയായിരിക്കും വാട്സാപ്പ് ഡെസ്ക്ടോപ്പ് പതിപ്പ്. കംപ്യൂട്ടറിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ മാത്രം മതി ഇതിന്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.