ബെംഗളൂരു (www.mediavisionnews.in): കര്‍ണാടക സര്‍ക്കാര്‍ ടിപ്പു ജയന്തി ആഘോഷം നിര്‍ത്തലാക്കുന്നു. യെദ്യൂരപ്പ സര്‍ക്കാര്‍ മന്ത്രിസഭാ യോഗത്തില്‍ ടിപ്പു ജയന്തി നിര്‍ത്തലാക്കാന്‍ തീരുമാനിച്ചു.
സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെ 2016 മുതലാണ് നവംബര്‍ പത്ത് ടിപ്പു ജയന്തിയായി ആഘോഷിച്ചത്. അന്നു മുതല്‍ ബി.ജെ.പി ആഘോഷത്തിനെതിരായിരുന്നു. ഇതോടെ അധികാരം ഉറപ്പിച്ച യെദ്യൂരപ്പ സര്‍ക്കാര്‍ ടിപ്പു ജയന്തി നിര്‍ത്തലാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ബി.ജെ.പി തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സിദ്ധരാമയ്യ രംഗത്തെത്തി. ബി.ജെ.പിക്ക് മതേതരത്വത്തെ കുറിച്ച് ഒന്നും അറിയില്ലെന്നും രാജ്യത്തെ സ്വാതന്ത്ര സമര പോരാളിയാണ് ടിപ്പു സുല്‍ത്താനെന്നും അദ്ദേഹം പറഞ്ഞു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.