ഹൈദരബാദ് (www.mediavisionnews.in) : തെലങ്കാനയില്‍ ജിലകള്‍ തോറും മുസ്‍ലിം രാഷ്ട്രീയ മഞ്ച് തുറന്ന് ആര്‍എസ്എസ്. നാലുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹൈദരബാദില്‍ മുസ്‍ലിം രാഷ്ട്രീയ മഞ്ച് ഓഫീസ് തുറന്നിരുന്നു. അന്ന് രണ്ട് അംഗങ്ങള്‍ മാത്രമാണ് മുസ്‍ലിം രാഷ്ട്രീയ മഞ്ചിനുണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ 3000ത്തിലധികം അംഗങ്ങള്‍ ഉണ്ടെന്നാണ് മുസ്‍ലിം രാഷ്ട്രീയ മഞ്ച് അവകാശപ്പെടുന്നത്.
ഈ വര്‍ഷാവസാനത്തോടെ അംഗത്വം പതിനായിരം കവിയുമെന്നാണ് പ്രതീക്ഷയെന്നും മുസ്‍ലിം രാഷ്ട്രീയ മഞ്ച് അവകാശപ്പെടുന്നു. കാര്യമായ വേരോട്ടമില്ലാത്ത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സജീവമാകാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നീക്കം. ഇതാദ്യമായി തെലങ്കാനയിലെ എല്ലാ ജില്ലകളിലും മുസ്‍ലിം മഞ്ചിന് ഓഫീസുകൾ തുറന്നിരിക്കുന്നത്. അടുത്ത മാസം ആന്ധ്ര പ്രദേശിൽ മുസ്‍ലിം രാഷ്ട്രീയ മഞ്ചിന്റെ ഓഫീസുകൾ തുറക്കുമെന്നും ആര്‍എസ്എസ് വ്യക്തമാക്കുന്നു.
തെലങ്കാനയിലെ പല ജില്ലകളിലും മുസ്‍ലിം സമുദായത്തില്‍ നിന്നുള്ള വോട്ടുകൾ ഏറെ നിർണായകമാണ്. ഇതിനെ ലക്ഷ്യമാക്കിയാണ് മുസ്‍ലിം രാഷ്ട്രീയ മഞ്ചിന്റെ പ്രവര്‍ത്തനം. അസദുദ്ദീൻ ഒവൈസിയുടെ ഹൈദരാബാദ് മണ്ഡലത്തെയും മുസ്‍ലിം രാഷ്ട്രീയ മഞ്ചിലൂടെ ആർഎസ്എസ് ലക്ഷ്യമാക്കുന്നുണ്ട്. ഒവൈസിയോട് എതിർപ്പുള്ള മുസ്‍ലിംകളുടെ പിന്തുണ മുസ്‍ലിം രാഷ്ട്രീയ മഞ്ചിന്‍റെ പ്രവര്‍ത്തനങ്ങളിലൂടെ ഉറപ്പാക്കാൻ സാധിക്കുമെന്നാണ് ആര്‍എസ്എസ് പ്രതീക്ഷ.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.