മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

0
190

മുംബൈ:  (www.mediavisionnews.in) മുംബൈയിലെ ഡോങ്ക്രിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു. കുറഞ്ഞത് 40 മുതല്‍ 50 വരെ പേരെങ്കിലും കെട്ടിടത്തിനടിയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണു സംശയിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേന(എംആര്‍ഡിഎഫ്)യുടെ രണ്ടു സംഘങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നുണ്ട്. ഇടുങ്ങിയ പാതകളും തകര്‍ന്നു വീഴാറായ കെട്ടിടങ്ങളുമുള്ള ഇവിടെ കഴിഞ്ഞ ആഴ്ചയുണ്ടായ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായിരുന്നു. അപകടസ്ഥലത്തേക്ക് ആംബുലന്‍സുകളും ട്രക്കുകളും കുതിച്ചെത്തിയിട്ടുണ്ട്. എന്‍ഡിആര്‍എഫ് സേനാംഗങ്ങള്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും മറ്റും നീക്കം ചെയ്ത് കെട്ടിടത്തിനടിയില്‍ കുടുങ്ങിയവരുടെ ജീവന്‍ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ്. അപകട തീവ്രത രണ്ടാം ലെവലാണെന്ന് അധികൃതര്‍ അറിയിച്ചു. കെട്ടിടത്തകര്‍ച്ചയുടെ തീവ്രത അളക്കുന്ന സമ്ബ്രദായത്തില്‍ ലെവല്‍ ഒന്നുതന്നെ ഏറെ അപകടരമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here