തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തിലെ ഓട്ടോറിക്ഷാ നിരക്ക് സംബന്ധിച്ച് ജനങ്ങളുടെ സംശങ്ങള്‍ ഉയർന്നുവരുന്നത് കണക്കിലെടുത്ത് ഓട്ടോ ചാര്‍ജ് സംബന്ധിച്ച പട്ടിക പുറത്തിറക്കി കേരളാ പോലീസ്. മിനിമം ചാര്‍ജ് 25 രൂപയാണെന്നും ഈ തുകയില്‍ 1.5 കിലോമീറ്റര്‍ യാത്ര ചെയ്യാമെന്നും പട്ടികയില്‍ പറയുന്നു.
മിനിമം ചാര്‍ജ്ജില്‍ സഞ്ചരിക്കാവുന്ന 1.5 കിലോമീറ്ററിന് ശേഷമുള്ള അരകിലോമീറ്റര്‍ ഇടവിട്ടുള്ള നിരക്കുകളും പട്ടികയില്‍ നല്‍കിയിട്ടുണ്ട്. യാത്ര ചെയ്യാവുന്ന കൃത്യമായ ദൂരം പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ യാത്ര ചെയ്യുന്ന ഓരോ 100 മീറ്ററിനും 1.2 രൂപ വച്ച് നല്‍കേണ്ടതാണ്.
രാത്രി പത്തുമണിക്ക് ശേഷം പുലര്‍ച്ചെ അഞ്ച് മണിവരെ നടത്തുന്ന യാത്രകള്‍ക്ക് സാധാരണ നിരക്കിന്റെ 50 ശതമാനം അധിക തുക ഈടാക്കാന്‍ സാധിക്കുമെന്നും പട്ടികയില്‍ പറയുന്നു.
തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, കോട്ടയം എന്നീ സ്ഥലങ്ങള്‍ ഒഴികെയുള്ളിടത്ത് രാവിലെ അഞ്ച് മുതല്‍ രാത്രി പത്ത് വരെയുള്ള യാത്രയ്ക്ക് മിനിമം ചാര്‍ജ്ജിന് പുറമേയുള്ള തുകയുടെ 50 ശതമാനം അധികമായി നല്‍കണം. ഇരുവശത്തേക്കുമുള്ള യാത്രയ്ക്ക് മീറ്റര്‍ ചാര്‍ജ്ജ് നല്‍കിയാല്‍ മതി.
സംസ്ഥാന ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം കേരള മോട്ടോര്‍വാഹന വകുപ്പ് ഇറക്കിയ ഓട്ടോറിക്ഷാ നിരക്കിന്‍റെ അടിസ്ഥാനത്തിലാണ് കേരളാ പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.