മാഞ്ചസ്റ്ററില്‍ തകര്‍ന്ന് ഇന്ത്യ; ന്യൂസിലന്‍ഡിന് 18റണ്‍സ് ജയം, ഇന്ത്യ ഫൈനല്‍കാണാതെ പുറത്ത്

0
203

മാഞ്ചസ്റ്റർ: (www.mediavisionnews.in) ലോകകപ്പ് ക്രിക്കറ്രിൽ ന്യൂസിലൻഡിനെതിരായ സെമി ഫൈനൽ മത്സരത്തിൽ ഇന്ത്യ പൊരുതി തോറ്റു. പാണ്ഡ്യ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ രവീന്ദ്ര ജഡേജ അർദ്ധ സെഞ്ച്വറി നേടിയെങ്കിലും അവസാനം പിടിച്ചുനിർത്താനായില്ല. 59 ബോളിൽ 77 റൺസെടുത്താണ് ജഡേജ പുറത്തായത്. 49 ഓവറിൽ എല്ലാവരും പുറത്തായ ഇന്ത്യ 215 റൺസ് തികച്ചു.

240 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് തകർച്ചയോടെയാണ് തുടങ്ങിയത്. 100 തികയ്ക്കുന്നതിനിടെ ഹാർദിക് പാണ്ഡ്യയടക്കം 32 (63 പന്തിൽ) ഇന്ത്യയ്ക്ക് ആറ് വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായി. രോഹിത് ശർമയാണ് ആദ്യം പുറത്തായത്. സ്കോർ ബോർഡിൽ 24 റൺസ് എത്തുമ്പോഴേയ്ക്കും ഇന്ത്യയ്ക്ക് നാലു വിക്കറ്റ് നഷ്ടമായിരുന്നു. ഓപ്പണർമാരായ രോഹിത് ശർമ (നാലു പന്തിൽ ഒന്ന്), ലോകേഷ് രാഹുൽ (ഏഴു പന്തിൽ ഒന്ന്), ക്യാപ്റ്റൻ വിരാട് കോലി (ആറു പന്തിൽ ഒന്ന്), ദിനേഷ് കാർത്തിക് 25 പന്തിൽ ആറ്) റിഷഭ് പന്ത് (56 പന്തിൽ 32)എന്നിവരാണ് പുറത്തായത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here