മഴ അവധി: ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ പ്രചാരണം; പോലീസ് കേസെടുത്തു

0
236

കാസര്‍കോട്: (www.mediavisionnews.in) കാസര്‍കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് കളക്ടര്‍ അവധി നല്‍കിയെന്ന പേരില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നു. സംഭവത്തില്‍ കേസെടുക്കാന്‍ കളക്ടര്‍ പോലിസിനു നിര്‍ദേശം നല്‍കി.

മഴ ശക്തമായതോടെ വിവിധ ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചിതായുള്ള  വ്യാജ പ്രചാരണങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് നാളെ കാസര്‍കോട് ജില്ലയില്‍ അവധി എന്ന തരത്തില്‍ വാട്‌സ്ആപ്പിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ കര്‍ശന നടപടിയെടുക്കാനാണ് കളക്ടര്‍ പോലീസിനു നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അഞ്ചു ദിവസങ്ങളിലായി കാസര്‍കോട് ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. ഈ സാഹചര്യത്തില്‍ രണ്ടിടത്തുകൂടി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മധുരവാഹിനി പുഴ കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്നു തീരപ്രദേശങ്ങളിലെ വീടുകളും അപകടഭീഷണിയിലാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here