തിരുവനന്തപുരം (www.mediavisionnews.in): മന്ത്രി കെ ടി ജലീലിനെതിരായ ബന്ധുനിയമന പരാതിയില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിന് ഹൈക്കോടതിയുടെ വിമര്‍ശനം.
ഫിറോസിന്റെ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഫിറോസ് നല്‍കിയ പരാതിയില്‍ അഴിമതി നിരോധന നിയമപ്രക്രാരം കേസെടുക്കാനുള്ള കഴമ്പില്ലെന്ന് വിജിലന്‍സും കോടതിയെ അറിയിച്ചു.
പരാതിയില്‍ കഴമ്പില്ലെന്ന് വിജിലന്‍സ് പറയുകയാണെങ്കില്‍ ഉടന്‍ ഹൈക്കോടതിയിലേക്ക് ഓടി വരികയാണോ ഫിറോസ് ചെയ്യേണ്ടതെന്നും കോടതി ചോദിച്ചു. കേസ് ഈമാസം 18ന് വീണ്ടും പരിഗണിക്കും.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.