മണ്ണംകുഴി മൈതാനം സംരക്ഷിക്കണം; നാട്ടുകാർ കലക്ടർക്ക് നിവേദനം നൽകി

0
248

ഉപ്പള: (www.mediavisionnews.in) ഭൂവിസ്തൃതിയിൽ സംസ്ഥാനത്തിലെ തന്നെ ശ്രദ്ധപിടിച്ചുപറ്റിയ മംഗൽപ്പാടി പഞ്ചായത്ത് പരിധിയിൽ പെട്ട മണ്ണംകുഴി മൈതാനം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മണ്ണംകുഴി നിവാസികൾ കലക്ടർക്ക് നിവേദനം നൽകി.

വർഷങ്ങളായി സ്കൂൾ കായിക മത്സരങ്ങൾ നടന്നുവരുന്ന ഗ്രൗണ്ട് ആണ് ഇത്. പഞ്ചായത്തിലെ തന്നെ വിവിധ ക്ലബ്ബുകളുടെ ടൂർണമെന്റ്കളും മറ്റ് കലാകായിക മത്സരങ്ങളും ഈ ഗ്രൗണ്ടിലാണ് അരങ്ങേറുന്നത്.

400 മീറ്റർ ട്രാക്ക് നിർമിക്കാൻ പറ്റുന്ന സംസ്ഥാനത്തെ തന്നെ അപൂർവ്വമായ മൈതാനങ്ങളിൽപ്പെട്ട ഒരു മൈതാനമാണ് മണ്ണംകുഴി. ഹൈക്കോടതി വിധി ഉണ്ടായിട്ടും, മണ്ണംകുഴി മൈതാനത്തിന്ന്റെ കിഴക്കുഭാഗത്ത് സ്മശാനത്തിന്റെ പേരിൽ അന്യാധീനപ്പെട്ടു കിടക്കുകയാണ്. ഇത് ജനങ്ങൾക് ഉപകരിക്കുന്നതിന്ന് വേണ്ട നടപടി സ്വികരിക്കണം . മറ്റു ചിലർ ഈ മൈതാനത്ത് ഫുട്ബോൾ മൈതാനം മാത്രം ആക്കി മാറ്റാനുള്ള ശ്രമത്തിലാണ്.

വികസനത്തിന് പേരിൽ മൈതാനത്തെ വിഭജികാതെ സംരക്ഷിക്കണം. അന്താരാഷ്ട്ര നിലവാരത്തിലേക്ക് പ്രസ്തുത മൈതാനത്തെ ഉയർത്തണമെന്നും നാട്ടുകാർ നൽകിയ നിവേദനത്തിൽ ആവശ്യപ്പെടുന്നു. സിദ്ദീഖ് കൈകമ്പ, അബൂബക്കർ വടകര, ഇക്ബാൽ,ഹനീഫ് ഉമങ്ങാ, മോഹന മാസ്റ്റർ, ഫാറൂഖ്, തുടങ്ങിയവരുടെ നേതൃത്വത്തിൽ നിവേദനം നൽകി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here