മഞ്ചേശ്വരം പരിസരങ്ങളില്‍ ഇരു ചക്ര വാഹനമോഷണം: ജനങ്ങള്‍ പരിഭ്രാന്തിയില്‍

0
245

മഞ്ചേശ്വരം (www.mediavisionnews.in)  : മഞ്ചേശ്വരം പരിസരങ്ങളില്‍ പകല്‍ വെട്ടത്തില്‍ ഇരു ചക്ര വാഹനങ്ങള്‍ കൊള്ളയടിക്കുന്നതു ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്നു.

കഴിഞ്ഞ ദിവസം മഞ്ചേശ്വരത്തു നിന്നു പകല്‍ സമയത്തു രണ്ടു ഇരുചക്ര വാഹനങ്ങള്‍ മോഷ്‌ടിച്ചു. കുമ്പള, ബദിയഡുക്ക എന്നിവിടങ്ങളില്‍ നിന്നു ഇത്തരം വാഹനങ്ങള്‍ കഴിഞ്ഞ ദിവസം മോഷ്‌ടിക്കപ്പെട്ടു.

മഞ്ചേശ്വരത്ത്‌ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇത്തരത്തില്‍ അഞ്ചു വാഹനങ്ങള്‍ മോഷ്‌ടിക്കപ്പെട്ടു. പകല്‍ സമയത്തും തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇരുചക്ര വാഹന മോഷണം ജനങ്ങളില്‍ പരിഭ്രാന്തി ഉളവാക്കുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here