കൊച്ചി: (www.mediavisionnews.in) മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ പരാതിക്കാരനായ കെ സുരേന്ദ്രനില്‍ നിന്ന് കോടതി ചെലവ് നല്‍കണമെന്ന് എന്ന് അബ്ദുള്‍ റസാഖിന്‍റെ അഭിഭാഷകന്‍. മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കേസിലെ നടപടികള്‍ ഹൈക്കോടതി ഇന്ന് അവസാനിപ്പിക്കാനിരിക്കുന്നതിനിടയിലാണ് അബ്ദുള്‍ റസാഖിന്‍റെ അഭിഭാഷകന്‍ സുരേന്ദ്രനില്‍ നിന്ന് കോടതി ചെലവ് ആവശ്യപ്പെട്ടത്.
എന്നാല്‍ കോടതി ചെലവ് നല്‍കണം എന്നുണ്ടെങ്കില്‍ ഹര്‍ജി പിന്‍വലിക്കാന്‍ താന്‍ തയ്യാറല്ലെന്ന് സുരേന്ദ്രന്‍ കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച് വാദം കേള്‍ക്കുന്നതിന് കേസ് ഈ മാസം 15 ലേക്ക് മാറ്റിവച്ചു. 2016 ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ പി ബി അബ്ദുല്‍ റസാഖിനോട് 89 വോട്ടുകള്‍ക്ക് പരാജയപ്പെട്ട സുരേന്ദ്രന്‍ അബ്ദുള്‍ റസാഖിന്‍റെ വിജയം കള്ളവോട്ടിലൂടെയാണെന്ന് ആരോപിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത് .
എന്നാല്‍ കേസിലെ സാക്ഷികള്‍ക്ക് സമന്‍സ് പോലുമെത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മുഴുവന്‍ സാക്ഷികളെയും വിസ്തരിക്കുക പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി കേസില്‍ നിന്നും സുരേന്ദ്രന്‍ പിന്മാറുകയായിരുന്നു. കേസ് പിന്‍വലിക്കാന്‍ കെ സുരേന്ദ്രന് ഹൈക്കോടതിയില്‍ നിന്നും നേരത്തെ അനുമതി ലഭിച്ചിരുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.