ഭയപ്പെടുത്തേണ്ടെന്ന് അമിത് ഷായോട് ഒവൈസി; ഭയക്കുന്നതിന് താന്‍ എന്തുചെയ്യാനാണെന്ന് അമിത് ഷാ

0
226

ന്യൂഡല്‍ഹി: (www.mediavisionnews.in) ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) നിയമ ഭേദഗതി ബില്ലിന്റെ ചര്‍ച്ചയ്ക്കിടെ ലോക്‌സഭയില്‍ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസിയും ആഭ്യന്തരമന്ത്രി അമിത് ഷായും നേര്‍ക്കുനേര്‍.

ബി.ജെ.പി എം.പി സത്യപാല്‍ സിങ്ങിന്റെ പ്രസംഗം തടസപ്പെടുത്താന്‍ ഒവൈസി ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഒവൈസിയും സത്യപാല്‍ സിങ്ങും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതോടെ അമിത് ഷാ വിഷയത്തില്‍ ഇടപെട്ടു. മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാനുള്ള ക്ഷമ പ്രതിപക്ഷം കാണിക്കണമെന്ന് അമിത് ഷാ ഒവൈസിയോട് പറഞ്ഞു. ഇതോടെ തനിക്കുനേരെ വിരല്‍ ചൂണ്ടേണ്ടതില്ലെന്നും തന്നെ ഭയപ്പെടുത്താനാവില്ലെന്നും ഒവൈസി തിരിച്ചടിച്ചു.

ആരെയും ഭയപ്പെടുത്താന്‍ ശ്രമിച്ചതല്ലെന്നും പ്രതിപക്ഷത്തിന് അല്‍പ്പം ക്ഷമ വേണമെന്ന് ഓര്‍മ്മിപ്പിച്ചതാണെന്നും അമിത് ഷാ പറഞ്ഞു. നിങ്ങളുടെ മനസില്‍ ഭയമുണ്ടെങ്കില്‍ തനിക്ക് എന്തുചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേസുകളുമായി ബന്ധപ്പെട്ട് ഇന്ത്യക്കാരുടെ വിദേശത്തുള്ള ആസ്ഥികളെ സംബന്ധിച്ചും അന്വേഷണം നടത്താന്‍ എന്‍.ഐ.എയെ പ്രാപ്തമാക്കുന്ന നിയമ ഭേദഗതി ബില്ലാണ് ലോക്‌സഭ പാസാക്കിയത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തുടച്ചുനീക്കാന്‍ ലക്ഷ്യമിടുന്നതാണ് നിയമ ഭേദഗതിയെന്ന് അമിത് ഷാ അവകാശപ്പെട്ടു. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ മതം പരിഗണിക്കാതെ ശക്തമായ നടപടി സ്വീകരിക്കും. തീവ്രവാദ കേസുകള്‍ മികച്ച രീതിയില്‍ കൈകാര്യംചെയ്യാന്‍ നിയമ ഭേദഗതി എന്‍.ഐ.എയ്ക്ക് കരുത്ത് പകരുമെന്നും അമിത് ഷാ ലോക്‌സഭയെ അറിയിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here