ബന്തിയോട് മുട്ടത്ത് നാലാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം: കർണാടക സ്വദേശി അറസ്റ്റിൽ

0
442

കുമ്പള: (www.mediavisionnews.in) നാലാംക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻശ്രമിച്ചുവെന്ന പരാതിയിൽ കുമ്പള പോലീസ് കർണാടക സ്വദേശിയെ അറസ്റ്റുചെയ്തു. ഷിമോഗ ചിക്കാരിപുരത്തെ ഹാലേശ (40) ആണ് അറസ്റ്റിലായത്. പോലീസ് പറയുന്നതിങ്ങനെ: ബന്തിയോട് മുട്ടത്തെ വാടക ക്വാർട്ടേഴ്‌സിൽ താമസക്കാരിയായ പെൺക്കുട്ടിയെ കുളിമുറിയിൽവെച്ച് ലൈംഗികോദ്ദേശത്തോടെ കടന്നുപിടിക്കുകയായിരുന്നു. പേടിച്ചുവിറച്ച പെൺക്കുട്ടി പിന്നീട് മാതാവിനോട് വിവരങ്ങൾ പറഞ്ഞു. പെൺക്കുട്ടിയുടെ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വർഷങ്ങളായി ബന്തിയോടും പരിസരത്തും കൂലിപ്പണിയെടുത്ത് കഴിഞ്ഞുവരികയായിരുന്നു ഇയാൾ.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here