ബന്തിയോട് ചിന്നമുഗറിൽ കുളത്തിന് സമീപത്തെ റോഡരിക് ഇടിഞ്ഞു; അപകട ഭീതിയില്‍ നാട്

0
228

ബന്തിയോട് (www.mediavisionnews.in) : ഹേരൂര്‍ ചിന്നമുഗര്‍ കുളത്തിന് സമീപത്തെ റോഡരിക് കനത്ത മഴയില്‍ ഇടിഞ്ഞു. ഇന്ന് രാവിലെയാണ് കുളത്തിന് സമീപത്തെ റോഡരിക് വിണ്ടുകീറിയ നിലയില്‍ ശ്രദ്ധയില്‍പെട്ടത്. കുളത്തിലേക്ക് മണ്ണിടിഞ്ഞ് വീഴുകയാണ്. ഇതേ തുടര്‍ന്ന് പ്രദേശത്ത് വലിയ അപകട സാധ്യത പതിയിരിക്കുകയാണ്.

മഴ കൂടുതല്‍ ശക്തമായാല്‍ റോഡ് തന്നെ തകരുമെന്ന സ്ഥിതിയാണുള്ളത്. ഹേരൂര്‍ മീപ്പിരിയില്‍ നിന്ന് ബജ്‌പെ കടവിലേക്ക് പോകുന്ന റോഡാണ് അപകടാവസ്ഥയിലായത്. നിരവധി വാഹങ്ങള്‍ കടന്നുപോകുന്ന റോഡാണിത്.

റോഡരിക് തകര്‍ന്നതോടെ യാത്രക്കാര്‍ക്ക് നടന്നുപോകാനുമാവില്ല. ഇവിടെ കുളത്തില്‍ കുളിക്കാനായി വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ എത്തുന്നുണ്ട്. മണ്ണിടിച്ചില്‍ തുടരുന്ന സാഹചര്യത്തില്‍ കുളവും നശിക്കുമെന്ന ആശങ്ക നാട്ടുകാര്‍ക്കുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here