ഫെവിക്കോളും വാര്‍ണിഷും പഞ്ചസാരയും പിന്നെ രാസവസ്തുക്കളും വ്യാജ തേന്‍ തയ്യാര്‍; നാടോടികള്‍ പിടിയില്‍

0
294

ആലുവ (www.mediavisionnews.in) :എറണാകുളം ആലുവയിൽ വ്യാജ തേനുണ്ടാക്കുന്ന നാടോടികളെ പൊലീസ് പിടികൂടി. നാടോടികള്‍ ചാക്ക് കണക്കിന് പഞ്ചസാര വാങ്ങുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. ഫെവിക്കോളും വാർണിഷും ഉപയോഗിച്ചാണ് ഇവർ വ്യാജ തേനുണ്ടാക്കിയിരുന്നത്.

ആലുവയിലെ മേൽപ്പാലത്തിനടിയിലാണ് നാടോടികൾ ദിവസങ്ങളായി തമ്പടിച്ചിരുന്നത്. ഇവർ ചാക്ക് കണക്കിന് പഞ്ചസാര വാങ്ങുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. സംശയം തോന്നിയ ഇവർ പൊലീസിനെ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് തേനിന്‍റെ കള്ളി വെളിച്ചത്തായത്.

വ്യാജ തേനിന് വീര്യം കൂട്ടാന്‍ ഒപ്പം മറ്റ് ചില രാസവസ്തുക്കളും ചേർത്തിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. നാടോടിസംഘത്തിലെ സ്ത്രീകളാണ് വ്യാജ തേൻ ഉണ്ടാക്കിയിരുന്നത്. സംഘത്തിലെ പുരുഷൻമാർ റോഡരികിലിരുന്ന് വിൽപ്പന നടത്തുകയാണ് പതിവ്. ഇവരില്‍ നിന്ന് വ്യാജ തേനുണ്ടാക്കാനുപയോഗിച്ചിരുന്ന സാധനങ്ങൾ പൊലീസ് പിടിച്ചെടുത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here