പൈവളികെ ഖാലിദ് വധക്കേസ്: ജില്ലാ കോടതി വെറുതെ വിട്ട പ്രതിക്ക് ഹൈകോടതി ജീവപര്യന്തം കഠിന തടവിന് ശിക്ഷ വിധിച്ചു

0
275

കൊച്ചി: (www.mediavisionnews.in) പൈവളികെയിലെ പരേരി ഹൗസിലെ മൊയ്തീൻ കുട്ടിയുടെ മകൻ ഖാലീദിനെ(29) കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ ഹൈക്കോടതി ജീപപര്യന്തം തടവിന് ശിക്ഷിച്ചു. പൈവളികെയിലെ പി.മുഹമ്മദ് എന്ന മുക്രി മുഹമ്മദിനെയാണ് ശിക്ഷിച്ചത്. കുറ്റം തെളിയിക്കാൻ കഴിയാതിരിന്നതിനെ തുടർന്ന് രണ്ടാം പ്രതി പൈവളികെ കോടിയടുക്കത്തെ ഇസ്മായിലിനെ വിട്ടയച്ചു.

2005 ഡിസംബർ 20ന് വൈകിട്ട് 6.30 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഗൾഫിലായിരുന്ന ഖാലിദ് പൈവളിഗെ പഞ്ചായത്തിൽ സ്ഥാനാർത്ഥിയായി മൽസരിച്ച സഹോദരൻ മുഹമ്മദ് എന്ന മോണുവിന്റ തെരെഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാട്ടിലെത്തിയതായിരുന്നു. 10 ദിവസത്തിന് ശേഷം ഗൾഫിലേക്ക് തിരിച്ച് പോകുനുള്ള ഒരുക്കത്തിലായിയിരുന്നു ഖാലിദ്. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പൈവളികെ ടൗണിലെ ഹോട്ടലിന് മുന്നിലെത്തിയ ഖാലിദുമായും മുകി മുഹമ്മദും ഇസ്മായിലും വാക്കു തർക്കത്തിലേർപ്പെട്ടു. ഇതിനിടയിൽ മുക്രി മുഹമ്മദിന്റെ കഠാര കൊണ്ടുള്ള കുത്തേറ്റ ഖാലിദ് ആശുപത്രിയിലേക്കുള്ള യാത്രമധ്യേ മരണപ്പെടുകയായിരുന്നു. ഖാലിദ് കൊല്ലപ്പെട്ട സംഭവത്തിൽ മുക്രി മുഹമ്മദിനെ ഒന്നാം പ്രതിയാക്കിയും കുറ്റകൃത്യത്തിന് കൂട്ടുനിന്നുവെന്നതിന് ഇസ്മായിലിനെ രണ്ടാം പ്രതിയാക്കിയും പോലീസ് കേസെടുക്കുകയായിരുന്നു.

ഖാലിദ് വധക്കേസിലെ പ്രതികളെ നേരത്തെ ജില്ലാ അഡീഷണൽ സെഷൻസ് കോടതി വിട്ടയച്ചിരുന്നു. ഇതോടെയാണ് കുടുംബം ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here