പെണ്‍കുട്ടിയെ പന്ത്രണ്ട് തവണ കുത്തിയ സംഭവം; കണ്ടു നിന്നവര്‍ ഭയന്നു വിറച്ചപ്പോള്‍ അക്രമിയെ ധൈര്യപൂര്‍വ്വം നേരിട്ടത് മലയാളി നഴ്‌സ്

0
430

മംഗളുരു (www.mediavisionnews.in): മംഗളുരുവില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ 12 തവണ കത്തി കൊണ്ട് കുത്തിയ സംഭവത്തിന്റെ ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ചെന്നവരെ കത്തി വീശി ഭീഷണിപ്പെടുത്തിയ യുവാവ് സ്വയം കഴുത്തു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഈ സമയം എല്ലാവരും ഭയന്നു നിന്നപ്പോള്‍ അക്രമിയെ പിടിച്ചു മാറ്റാന്‍ ധൈര്യം കാണിച്ച നഴ്‌സ് ആരെന്നാണ് എല്ലാവരും അന്വേഷിക്കുന്നത്.

ദര്‍ലക്കട്ട ജസ്റ്റിസ് കെ.എസ് ഹെഗ്ഡെ ആശുപത്രി അത്യാഹിത വിഭാഗത്തിലെ സ്റ്റാഫ് നഴ്‌സായ നിമ്മി സ്റ്റീഫനാണ് ധീരത പ്രകടിപ്പിച്ചത്. കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശിയാണ് നിമ്മി.

വെള്ളിയാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കാര്‍ക്കള നിട്ടെ കോളജ് എം.ബി.എ വിദ്യാര്‍ത്ഥിനിയാണ് ആക്രമണത്തിനിരയായത്. മംഗളൂരു ശക്തിനഗര്‍ രമാശക്തി മിഷനു സമീപത്തെ, സുഹൃത്തായ ഡാന്‍സ് കൊറിയോഗ്രാഫര്‍ സുശാന്താണു (28) വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

പെണ്‍കുട്ടിയെ കുത്തുന്നതു കണ്ട് രക്ഷിക്കാന്‍ ശ്രമിച്ചവരെയെല്ലാം ഇയാള്‍ ചോര പുരണ്ട കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് നാട്ടുകാര്‍ വിളിച്ചതിനെ തുടര്‍ന്ന് ജസ്റ്റിസ് കെ. എസ്. ഹെഗ്‌ഡെ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് അയച്ചു. ഇതിലാണ് നിമ്മി വന്നിറങ്ങിയത്.

മറ്റുള്ളവര്‍ ഭയന്നു മാറി നിന്നപ്പോള്‍ സ്വന്തം ജീവന്‍ പണയം വെച്ച് നിമ്മി സുശാന്തിന്റെ അടുത്തേക്ക് ചെന്നു. അടുത്തു ചെന്നതോടെ, റോഡില്‍ വീണു രക്തം വാര്‍ന്നു പിടയുന്ന പെണ്‍കുട്ടിയുടെ ദേഹത്ത് കത്തിയുമായി കിടന്നു സുശാന്ത് ഭീഷണി മുഴക്കി. അതു കാര്യമാക്കാതെ അയാളെ നിമ്മി വലിച്ചു മാറ്റിയതോടെ നാട്ടുകാരും ഒപ്പം സഹായത്തിനു കൂടി. ഇവര്‍ പെണ്‍കുട്ടിയെ ആംബുലന്‍സിലേക്കു മാറ്റി. ഉടന്‍ തന്നെ ആശുപത്രിയലേക്കെത്തിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവിന്റെ സ്ഥിതി ഗുരുതരമല്ല.

നിട്ടെ കല്‍പിത സര്‍വകലാശാല രജിസ്ട്രാര്‍ അല്‍ക്ക കുല്‍ക്കര്‍ണി, നിമ്മിക്ക് അഭിനന്ദന കത്തു നല്‍കി. നാട്ടുകാരുംം നിമ്മിയുടെ ധീരതയെ പ്രശംസിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here