പൂത്തൂരിലെ കൂട്ടബലാത്സംഗം; വീഡിയോ പ്രചരിപ്പിച്ചാൽ നടപടിയെന്ന് എസ്.പി

0
196

മംഗളൂരു: (www.mediavisionnews.in) പുത്തൂരിൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗംചെയ്ത് വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പോലീസ് ശക്തമായ നിലപാടിലേക്ക്. പെൺകുട്ടിയുടെ വീഡിയോയും ചിത്രവും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ പോലീസ് സൈബർസെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. വീഡിയോ പ്രചരിപ്പിക്കുന്നവരെ സ്വമേധയാ കേസെടുത്ത് അറസ്റ്റ് ചെയ്യാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം വാട്‌സാപ്പിൽ പുത്തൂരിലെ പെൺകുട്ടി എന്ന അടിക്കുറിപ്പോടെ പല പെൺകുട്ടികളുടെയും ഫോട്ടോ ഫോർവേഡ് ചെയ്യുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന വീഡിയോയോ ഫോട്ടോയോ പ്രചരിപ്പിച്ചാൽ സ്വമേധയാ കേസെടുക്കുമെന്ന് എസ്.പി. ബി.എം.ലക്ഷ്മിപ്രസാദ് അറിയിച്ചു. സംഭവത്തിൽ അറസ്റ്റിലായ അഞ്ച് വിദ്യാർഥികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തുവരികയാണ്. പെൺകുട്ടിയെ മയക്കുമരുന്ന് നൽകിയാണ് ബലാത്സംഗം ചെയ്തതെന്നും സൂചനയുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here