ദുബായ് മലബാർ കലാ സാംസ്കാരിക വേദി അവാർഡ് സമർപണം ശനിയാഴ്ച്ച

0
220

കുമ്പള: (www.mediavisionnews.in)ദുബായ് ആസ്ഥാനമായി കലാ സാംസ്കാരിക സാമുഹിക വിദ്യഭ്യാസ ജീവ കാരുണ്യ രംഗത്ത് പ്രവർത്തിച്ചു വരുന്ന മലബാർ കലാ സാംസ്കാരിക വേദിയുടെ ഈ വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതായി ബന്ധപെട്ടവർ വാർത്താ സമ്മേളനത്തിൽ അറിച്ചു.

മുൻ മന്ത്രി ചെർക്കളം അബ്ദുല്ലയുടെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ ദക്ഷിണ കർണാടകയിലെ മികച്ച സാമുഹിക വിദ്യാഭ്യാസ മേഖലയിലെ മികച്ച പ്രവർത്തകൻ ഡോ.ഷേഖ് ബാവ, സമൂഹ മാധ്യമങ്ങളിലൂടെ ചാരിറ്റി പ്രവർത്തനം നടത്തി പുതുതലമുറക്ക് മാതൃകയായ എ.ബി കുട്ടിയാനം, എഴുത്തുകാരനും കോളമിസ്റ്റുമായ ഹംസ ന്യു മാഹി എന്നിവർക്കാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. പുതുതലമുറ ഗായകൻ നിസാർ വയനാടിന് പ്രഥമ മൂസ എരത്തോളി പുരസ്കാരവും നൽകും. ശനിയാഴ്ച്ച വൈകീട്ട് മൂന്നിന് ബന്തിയോട് ഒളയത്തെ ഡി.എം കബാന റിസോർട്ടിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.

മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ സ്കുളുകളിൽ നിന്നായി ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികളെയും ചടങ്ങിൽ ആദരിക്കും. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലകളിലെ പ്രമുഖർ സംബന്ധിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പുരസ്കാരങ്ങൾ നൽകി വരുന്നത്.

വാർത്താ സമ്മേളനത്തിൽ ദുബായ് മലബാർ സാംസ്കാരിക വേദി രക്ഷാധികാരി എം.എ ഖാലിദ്, ജനനാൽ കൺവീനർ അഷ്റഫ് കർള, സത്താർ ആരിക്കാടി, അൻവർ സാദത്ത് കോളിയടുക്കം, ഷക്കീൽ മൊഗ്രാൽ ,ശരീഫ് കോട്ട സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here