ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയതോടെ ഖബറടക്കം ചെയ്യാനൊരുങ്ങിയ ‘മൃതദേഹ’ത്തിന് അനക്കം, ഉടന്‍ ആശുപത്രിയിലെത്തിയപ്പോള്‍ ജീവന്‍; ഫുര്‍ഖാന്‍ രക്ഷപ്പെട്ടത് ഭാഗ്യത്തിന്

0
216

ലഖ്‌നോ (www.mediavisionnews.in): മരിച്ചെന്നു വിധിയെഴുതിയതോടെ മുഹമ്മദ് ഫുര്‍ഖാന്‍ (21) എന്ന യുവാവിനെ ബന്ധുക്കള്‍ ഖബറൊരുക്കി മറവുചെയ്യാനിരിക്കുകയായിരുന്നു. അപ്പോഴാണ് മൃതദേഹത്തിന് ചെറിയ അനക്കമുള്ളതായി ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചു നോക്കുമ്പോള്‍ ഫുര്‍ഖാന്റെ ജീവന്‍ നഷ്ടമായിരുന്നില്ല. ഇപ്പോള്‍ വെന്റിലേറ്ററിലുള്ള ഫുര്‍ഖാന്‍ തലനാരിഴയ്ക്കാണ് ജീവനോടെ കുഴിച്ചുമൂടപ്പെടേണ്ട സാഹചര്യത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

വാഹനാപകടത്തില്‍പ്പെട്ട ഫുര്‍ഖാനെ ഈ മാസം 21നാണ് ലഖ്‌നോയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഫുര്‍ഖാന്‍ മരിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ വീട്ടില്‍ കൂട്ടക്കരച്ചിലായി. എന്നാല്‍, വൈകാതെ കുടുംബം ഖബര്‍ കുഴിക്കാന്‍ നിര്‍ദേശം കൊടുത്ത് മറവുചെയ്യുന്നതിനുള്ള ഒരുക്കവും തുടങ്ങി. ഈ സമയത്താണ് മൃതദേഹത്തില്‍ നേരിയ അനക്കം ശ്രദ്ധയില്‍പ്പെട്ടത്. ‘മൃതദേഹം’ ഉടന്‍ റാംമനോഹര്‍ ലോഹ്യ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ഫുര്‍ഖാന് ഉള്ളില്‍ ജീവന്റെ തുടിപ്പുള്ളതായി കണ്ടെത്തിയത്. ഇതോടെ യുവാവിനെ വൈന്റിലേറ്ററിലേക്കു മാറ്റുകയായിരുന്നു.

എല്ലാ തകര്‍ന്നതാണ്. ഞങ്ങള്‍ അവനെ മറവുചെയ്യാനിരിക്കുമ്പോഴാണ് ചുണ്ടില്‍ അനക്കം കണ്ടത്- സഹോദരന്‍ മുഹമ്മദ് ഇര്‍ഫാന്‍ പറഞ്ഞു. സ്വകാര്യ ആശുപത്രി അധികൃതര്‍ വന്‍ ഫീസാണ് ഈടാക്കിയത്. ചികില്‍സിക്കാനായി ഇതിനകം ഏഴുലക്ഷം രൂപയാണ് ഞങ്ങള്‍ നല്‍കിയത്. സാമ്പത്തിക പ്രശ്‌നമുള്ളതായി ആശുപത്രി അധികൃതരെ അറിയിച്ചപ്പോള്‍ രോഗി മരിച്ചതായി അവര്‍ പ്രഖ്യാപിക്കുകയായിരുന്നു- ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.

സംഭവം ശ്രദ്ധയില്‍പ്പെട്ടതായും അന്വേഷിക്കുമെന്നും ചീഫ് മെഡിക്കല്‍ ഓഫിസര്‍ നരേന്ദ്ര അഗര്‍വാള്‍ പറഞ്ഞു. രോഗി ഗുരുതരാവസ്ഥയിലാണെന്ന് ഫുര്‍ഖാനെ ചികില്‍സിക്കുന്ന ഡോക്ടര്‍ പറഞ്ഞു. പള്‍സ് ഉണ്ട്. രക്തസമ്മര്‍ദ്ധവും ഉണ്ട്. പ്രതികരിക്കുന്നുമുണ്ട്. വെന്റിലേറ്ററിന്റെ പിന്തുണയോടെയാണ് ഇപ്പോള്‍ കഴിയുന്നതെന്നും ഡോക്ടര്‍ പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here