കുമ്പള (www.mediavisionnews.in) : ഉപ്പള ബേക്കൂർ സ്വദേശി അൽത്താഫിനെ കാറിൽ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തെ തുടർന്ന് ഗുണ്ടകൾക്കെതിരെ കർശന നടപടി എടുക്കാൻ കുമ്പള, മഞ്ചേശ്വരം പൊലീസ് നടപടി തുടങ്ങി. നിരവധി കേസുകളിൽ പ്രതികളായ ഏഴു പേർക്കെതിരെ കാപ്പ ചുമത്താൻ നടപടി തുടങ്ങിയതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ.
രണ്ടു മാസം മുമ്പ് ഉപ്പളയിൽ നടന്ന ഒരു വെടിവെപ്പ് കേസിലെ രണ്ടു പ്രതികൾക്കെതിരെ കാപ്പ ചുമത്തും. ഇതേ സംഘത്തിലെ മറ്റൊരു യുവാവിനെതിരെയും നടപടിയുണ്ടാകും. ഏതാനും വർഷം മുമ്പ് കർണാടകയിൽ വെട്ടേറ്റുമരിച്ച ഗുണ്ടാ തലവന്റെ സംഘത്തിൽപെട്ടവരാണ്ഇവർ. ഇവർക്ക് കഞ്ചാവ് കടത്ത്, തട്ടിക്കൊണ്ടു പോകൽ, ഭീഷണിപ്പെടുത്തി പണംതട്ടൽ തുടങ്ങി നിരവധി കേസുകൾ നിലവിലുണ്ട്.
നിരവധി കേസുകളിൽ പ്രതിയായ ഉപ്പള ബായിക്കട്ടയിലെ യുവാവിനെതിരേയും കാപ്പ ചുമത്താൻ പെലീസ് ആലോചിക്കുന്നുണ്ട്. മഞ്ചേശ്വരത്ത് ഒരാൾക്കെതിരെ കാപ്പ ചുമത്താൻ നടപടി തുടങ്ങി. കുമ്പള പൊലീസ്സ് റ്റേഷൻ പരിധിയിൽ മൂന്നു പേർക്കെതിരെയാണ് കാപ്പ ചുമത്താനുള്ള നടപടി ആരംഭിച്ചത്. പ്രതികൾ കോടതിയിൽ കീഴടങ്ങിയാൽ റിമാണ്ട് കാലാവധി തീരുംമുമ്പേ ജയിലിൽ തന്നെ കാപ്പ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തും.ഇതിന്റെ ഭാഗമായാണ് കുമ്പള പൊലീസ് ഫൈസൽ എന്ന ടയർ ഫൈസലിനെതിരെ ഇന്നലെ കാപ്പ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇരു പൊലീസ് സ്റ്റേഷൻ പരിധിയിലുമായി പത്തോളം അക്രമ കേസുകളിലെ പ്രതികൾ പൊലീസ് വലക്ക് പുറത്താണ്. ഇവരെ പിടിക്കാൻ പ്രത്യക സക്വാഡ് രൂപീകരിക്കും. ഉപ്പളയിലും പരിസരത്തും ഗുണ്ടാസഘം അഴിഞ്ഞാടുന്നത് പൊലീസിന്റെ ഉറക്കം കെടുത്തുന്നു. ഇവർക്കെതിരെ കർശന നടപടി എടുത്തില്ലെങ്കിൽ അത് പൊലീസിന് നാണക്കേടുണ്ടാക്കും.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.