കേരള പോലീസ് ഇനി ടിക് ടോക്കിലും

0
224

കൊച്ചി: (www.mediavisionnews.in) ടിക് ടോക്കിലും താരമാകാന്‍ ഇനി കേരള പോലീസ്. സോഷ്യല്‍ മീഡിയകളായ ഫേസ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും സജീവമാണിന്ന് കേരള പോലീസ്. മുന്നറിയിപ്പുകളും ബോധവല്‍ക്കരണവും ട്രോളുകളിലൂടെ അവതരിപ്പിക്കുന്നത് ജനങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞിരുന്നു.

മുന്നറിയിപ്പുകളും ബോധവല്‍ക്കരണ വീഡിയോകളും സുരക്ഷാപാഠങ്ങളുമൊക്കെ ഇനി ടിക് ടോക്കിലൂടെയും കേരള പോലീസ് ജനങ്ങളുമായി പങ്കുവെയ്ക്കും. ഇതിലൂടെയുള്ള നിയമലംഘനങ്ങളെയും മോശം പ്രവണതകളെയും നിരീക്ഷിക്കാന്‍ കൂടിയാണ് ഈ അക്കൗണ്ട് എന്നും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ കേരള പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

കേരള പോലീസ് ഇനി ടിക് ടോക്കിലും:

കേരള പോലീസ് ഇനി ടിക് ടോക്കിലും:നവമാധ്യമ രംഗത്ത് ചുവടുവയ്പ്പ് നടത്തിയ കേരള പോലീസ് ഫേസ്ബുക്കിലും ട്വിറ്ററിലും ഇൻസ്റാഗ്രാമിലും മാത്രമല്ല .. യുവജനതയുടെ ഹരമായ ടിക് ടോക്കിലും അക്കൗണ്ട് തുറന്നിരിക്കുകയാണ് . മുന്നറിയിപ്പുകളും ബോധവൽക്കരണ വിഡിയോകളും സുരക്ഷാപാഠങ്ങളുമൊക്കെ ഇനി ടിക് ടോക്കിലൂടെയും ജനങ്ങളുമായി പങ്കുവയ്ക്കും. ഇതിലൂടെയുള്ള നിയമലംഘനങ്ങളെയും മോശം പ്രവണതകളെയും പോലീസ് നിരീക്ഷിക്കുകയും ചെയ്യും. മിന്നിച്ചേക്കണേ !

Posted by Kerala Police on Tuesday, July 30, 2019

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here