ബെംഗളൂരു: (www.mediavisionnews.in) കര്‍ണാടകത്തില്‍ 14 വിമത എംഎല്‍എമാര്‍ അയോഗ്യരെന്ന് സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാര്‍. അയോഗ്യരായവരില്‍ 11 പേര്‍ കോണ്‍ഗ്രസ് എംഎല്‍എമാരാണ്. മൂന്ന് ജെഡിഎസ് എംഎല്‍എമാരെയും അയോഗ്യരാക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനും വിപ്പ് ലംഘിച്ചതിനുമാണ് നടപടി.
സ്പീക്കറെ പുറത്താക്കാന്‍ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. 17 എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ശുപാര്‍ശയാണ് കോണ്‍ഗ്രസും ജെഡിഎസും സ്പീക്കര്‍ക്ക് നല്‍കിയിരുന്നത്.
അതേസമയം അയോഗ്യത നടപടിക്കെതിരെ മൂന്ന് വിമത എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ ദിവസം സ്പീക്കര്‍ അയോഗ്യരാക്കിയ മൂന്ന് എംഎല്‍എമാരാണ് സ്പീക്കറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.