കര്‍ണാടകയില്‍ വിമത എം.എല്‍.എമാരെ അയോഗ്യരാക്കാനൊരുങ്ങി സ്പീക്കര്‍

0
217

ബെംഗളുരു: (www.mediavisionnews.in) കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പിനു പിന്നാലെ വിമത എം.എല്‍.എമാരെ അയോഗ്യരാക്കാനൊരുങ്ങി സ്പീക്കര്‍. ഭരണപക്ഷത്തുണ്ടായിരുന്ന 20 പേരാണ് ചൊവ്വാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നിരുന്നത്. ഇവരില്‍ മിക്കവരേയും അയോഗ്യരാക്കാനുള്ള നടപടികളാണ് നടന്ന് വരുന്നത്. ജെഡിഎസും കോണ്‍ഗ്രസും തങ്ങളുടെ 16 വിമത എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള കത്ത് സ്പീക്കര്‍ കൈമാറിയിട്ടുണ്ട്. ഓരോരുത്തരുടെ അയോഗ്യത നടപടിക്രമങ്ങളും സ്പീക്കര്‍ പരിശോധിച്ച് വരികയാണ്. രമേശ് ജര്‍ക്കിഹോളി, മഹേഷ് കുംത്തിഹള്ളി, ആര്‍.ശങ്കര്‍ എന്നിവരെ അയോഗ്യരാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി.

സ്വതന്ത്ര എംഎല്‍എയാണ് താനെന്നാണ് ആര്‍.ശങ്കര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇദ്ദേഹത്തിന്റെ പാര്‍ട്ടിയായ കെ.പി.ജെ.പി. കോണ്‍ഗ്രസില്‍ ലയിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് ലയനത്തിനായി ശങ്കര്‍ നല്‍കിയ രേഖകളും കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് കൈമാറി.

കോണ്‍ഗ്രസില്‍ ലയിച്ചതോടെയാണ് ശങ്കറിന് മന്ത്രിസ്ഥാനം നല്‍കിയതെന്നും കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. ശങ്കറിനെ അയോഗ്യനാക്കാനുള്ള നീക്കം ബിജെപിക്ക് ചെറിയ രീതിയില്‍ തിരിച്ചടിയാകും. തങ്ങളുടെ 105 എംഎല്‍എമാരുടെ പിന്തുണക്കൊപ്പം ശങ്കറിന്റേതടക്കം രണ്ട് സ്വതന്ത്രരുടെ പിന്തുണയുണ്ടെന്ന് ബിജെപി അവകാശപ്പെട്ടിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here