കര്‍ണാടകയില്‍ ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് മലയാളികളടക്കം 11 മരണം, 20 പേര്‍ക്ക് പരിക്ക്

0
263

ചിന്താമണി (www.mediavisionnews.in): കര്‍ണാടകയിലെ ചിക്കബല്ലാപുര ചിന്താമണിയില്‍ ബസും മിനി ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് മലയാളികളടക്കം 11 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുമ്പാവൂർ സ്വദേശികളായ സിദ്ധിക്ക്, റജീന എന്നിവരാണ് മരിച്ചത്. ഇവര്‍ ചിന്താമണിയിലെ ദര്‍ഗയില്‍ തീര്‍ത്ഥാടനത്തിന് എത്തിയതായിരുന്നു. ചിന്താമണി ടൗണിനടുത്തുള്ള മുരുഗമല്ലയിലാണ് ബുധനാഴ്ച അപകടം നടന്നത്. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങൾ ചിന്താമണി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here