കാസര്‍കോട്: (www.mediavisionnews.in) വൈറലെന്നു പറഞ്ഞാല്‍ പോര, സൂപ്പര്‍ വൈറലായിരിക്കുകയാണ് കാസര്‍കോട്, ദേലംപാടി പരപ്പയില്‍ നിന്നുള്ള ഏഴാം ക്ലാസുകാരന്‍ മഹറൂഫ്. മഴക്കാലത്ത് വെള്ളം തളംകെട്ടി നില്‍ക്കുന്ന വയലില്‍ അതിശയ നീക്കം നടത്തുന്ന മഹറൂഫിന്റെ വീഡിയോ ദൃശ്യമാണ് ലോക താരങ്ങളെ പോലും കയ്യിലെടുത്തിരിക്കുന്നത്.
കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ സ്വന്തം ഹ്യൂമേട്ടനും ഡച്ച്- സ്പാനിഷ് ഫുട്‌ബോളറും ഡല്‍ഹി ഡൈനാമോസിന്റെ താരവുമായിരുന്ന ഹാന്‍സ് മള്‍ഡറും മെഹറൂഫിനെ അന്വേഷിച്ചിരിക്കുകയാണ്.
കേരളത്തിന്റെ മെസി’യെന്നാണ് സോഷ്യല്‍ മീഡിയ മഹറൂഫിനെ വിശേഷിപ്പിക്കുന്നത്. മെസി ഫാന്‍സ് അസോസിയേഷനുകള്‍ മഹറൂഫിനെ കാണാനും പ്രോല്‍സാഹനം നല്‍കാന്‍ ഓടിയെത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കേരളത്തിലെ മിക്ക ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകളിലും മഹറൂഫിന്റെ കളിയുടെ വീഡിയോ എത്തുന്നത്.
കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഫാന്‍ ഗ്രൂപ്പായ കെ.ബി.എഫ്.സി മഞ്ഞപ്പടയുടെ ഇന്‍സ്റ്റഗ്രാം പേജിലും വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് ലോകതാരങ്ങള്‍ ഈ കുഞ്ഞു മിശിഹായെ കാണുന്നത്. ഈ കുഞ്ഞിനെ ഇപ്പോള്‍ തന്നെ ടീമിലെത്തിക്കൂയെന്നും കൂടി പറഞ്ഞുവച്ചിരിക്കുന്ന ഹ്യൂം.
കേരളാ- കര്‍ണാടക അതിര്‍ത്തി ഗ്രാമമായ പരപ്പയിലാണ് മഹറൂഫ്. അഡൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയും. പരപ്പയിലെ മുഹമ്മദ്- മിസിരിയ ദമ്പതികളുടെ മകനും.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.