എം.എല്‍.എമാരെ കാണാനായില്ല; ഡി.കെ ശിവകുമാറിനെയും മിലിന്ദ് ദിയോറയേയും കസ്റ്റഡിയിലെടുത്ത് മുംബൈ പൊലീസ്

0
214

മുംബൈ (www.mediavisionnews.in)  : കര്‍ണാടകയിലെ വിമത എം.എല്‍.എമാരെ കാണാനായി മുംബൈയിലെ ഹോട്ടലിലെത്തിയ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഹോട്ടലിന് മുന്‍പില്‍ നിരോധനാജ്ഞ ലംഘിച്ചതിനാണ് കസ്റ്റഡിയിലെടുത്തത്. തിരികെ പോകണമെന്ന് ശിവകുമാറിനോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശിവകുമാര്‍ ഇത് നിരസിച്ചു. തുടര്‍ന്നായിരുന്നു നടപടി.

ഏഴ് മണിക്കൂറോളം ശിവകുമാറും മിലിന്ദ് ദിയോറയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ മുംബൈയിലെ ഹോട്ടലിന് പുറത്ത് കോണ്‍ഗ്രസ്-ജെ.ഡി.എസ് വിമത എം.എല്‍.എമാരെ കാണാനായി കാത്തുനിന്നിരുന്നു. എന്നാല്‍ ശിവകുമാറിനെ ഹോട്ടലിനകത്തേക്ക് പൊലീസ് കടത്തിവിട്ടിരുന്നില്ല.

സുരക്ഷാ ഭീഷണിയുണ്ടെന്ന എം.എല്‍.എമാരുടെ പരാതിയുടെ തുടര്‍ന്നായിരുന്നു നടപടി. തുടര്‍ന്ന് ഹോട്ടലിന് പുറത്ത് കാത്തു നിന്ന ശിവകുമാറിനെതിരെ മുദ്രാവാക്യം വിളിച്ച് ബി.ജെ.പി അനുയായികള്‍ എത്തി.

ഇതോടെ ശിവകുമാറിന് പിന്തുണയുമായി മുംബൈയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. തുടര്‍ന്നായിരുന്നു എം.എല്‍.എമാര്‍ താമസിക്കുന്ന ഹോട്ടലിനും പരിസരത്തും പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജെ.ഡി.എസ് എം.എല്‍.എ ശിവലിംഗ ഗൗഡയ്‌ക്കൊപ്പമായിരുന്നു ശിവകുമാര്‍ മുംബൈയില്‍ എത്തിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here