ഉപ്പള മണിമുണ്ടയിൽ കടല്‍ക്ഷോഭം ശക്തമായി തുടരുന്നു; തീരദേശം ഭീതിയില്‍

0
200

ഉപ്പള: (www.mediavisionnews.in) ഉപ്പള മണിമുണ്ടയിൽ കടൽക്ഷോഭത്തെതുടർന്ന് കരഭാഗം കടലെടുക്കുന്നു. മണിമുണ്ട, ഹനുമാൻ നഗർ, ശാരദ നഗർ, മൂസോടി ഭാഗങ്ങളിലാണ് കടലേറ്റം ശക്തമാകുന്നത്. മഴ കനക്കുമ്പോൾ ഈഭാഗങ്ങളിൽ കടലേറ്റം പതിവാകുകയാണ്. ഇതുമൂലം തീരപ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾ ഭീതിയിലാണ്. കടലേറ്റം ശക്തമായതോടെ മൂസോടിയിലെ മുഹമ്മദ്, നബീസ എന്നിവരുടെ കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു.

കടൽ കരയിലേക്ക് കയറിയതിനെത്തുടർന്ന് നിരവധി കാറ്റാടിമരങ്ങളും തെങ്ങുകളും കടപുഴകിവീണു. കഴിഞ്ഞ മഴക്കാലത്ത് കടലേറ്റത്തിൽ മൂസോടിയിൽ നിരവധി വീടുകൾ തകർന്നിരുന്നു. ഏതാനുംദിവസം മുമ്പ് കടലേറ്റത്തെത്തുടർന്ന് വീണ്ടും റോഡ് ഭാഗികമായി തകർന്നനിലയിലാണ്. പ്രദേശവാസികളായ അലീമ, ശാരദ, റഷീദ്, കേശവൻ, അവ്വാബി എന്നിവരുടെ വീട്ടുമുറ്റംവരെ വെള്ളംകയറിയിരുന്നു. ഈ കുടുംബങ്ങൾ ഇപ്പോഴും ഭീതിയിലാണ്. ഈ പ്രദേശങ്ങളിൽ കടൽഭിത്തി നിർമിച്ച് സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് നാട്ടുകാരും മത്സ്യത്തൊഴിലാളികളും ആവശ്യപ്പെട്ടു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here