തിരുവനന്തപുരം: (www.mediavisionnews.in) തെരഞ്ഞെടുപ്പിന്റെ ചെലവു കണക്കുനല്‍കുന്നതില്‍ വീഴ്ചവരുത്തിയ 224 പേരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കി. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലെ പൊതുതെരഞ്ഞെടുപ്പിലും മത്സരിച്ച 224 പേരെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അഞ്ചുവര്‍ഷത്തേക്ക് അയോഗ്യരാക്കിയത്.
ചെലവുകണക്ക് നല്‍കുന്നതില്‍ വീഴ്ച വരുത്തിയവരെയും പരിധിയില്‍ക്കൂടുതല്‍ തുക ചെലവഴിച്ചവരെയുമാണ് അയോഗ്യരാക്കിയത്. 2015 ലെ പൊതുതിരഞ്ഞെടുപ്പിനുശേഷം കഴിഞ്ഞ ഡിസംബര്‍ വരെ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചവരുടെ ചെലവാണ് കമ്മിഷന്‍ പരിശോധിച്ചത്. അയോഗ്യത ഉത്തരവ് ഈമാസം 11 നു നിലവില്‍വന്നിട്ടുണ്ട്.
ജില്ലാപഞ്ചായത്തിലെ രണ്ട്, ബ്ലോക്ക് പഞ്ചായത്തുകളിലെ 13, ഗ്രാമപ്പഞ്ചായത്തുകളിലെ 143, മുനിസിപ്പാലിറ്റിയിലെ 51, കോര്‍പ്പറേഷനുകളിലെ 15 എന്നീ സ്ഥാനാര്‍ഥികള്‍ക്കാണ് അയോഗ്യത. ഇതേത്തുടര്‍ന്നുണ്ടായ അംഗങ്ങളുടെ ഒഴിവ് കമ്മിഷനെ അറിയിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അയോഗ്യരായവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലേക്ക് 2020 ല്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് ഉള്‍പ്പെടെ 2024 ജൂലായ് വരെയുള്ള തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാകുകയുമില്ല. നേരത്തെ അയോഗ്യരാക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് ഇവര്‍ക്ക് നല്‍കിയിരുന്നു. ഇതില്‍ മതിയായ കാരണങ്ങള്‍ ബോധിപ്പിച്ച് കണക്ക് നല്‍കിയവര്‍ക്കുനേരെയുള്ള നടപടികള്‍ കമ്മിഷന്‍ അവസാനിപ്പിച്ചിട്ടുണ്ട്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.