ഇന്ത്യ ഞെട്ടി, അഞ്ച്​ റണ്ണിനിടയിൽ മൂന്ന്​ വിക്കറ്റ് നഷ്​ടം​

0
268

മാ​ഞ്ച​സ്​​റ്റ​ർ (www.mediavisionnews.in)  :  ലോക കപ്പ്​ ക്രിക്കറ്റിൻെറ ഫൈനലിലേക്ക്​ ഏറെ പ്രതീക്ഷകളുമായി ബാറ്റേന്തിയ ഇന്ത്യക്ക്​ തുടക്കത്തിൽ തന്നെ കനത്ത തിരിച്ചടി. രോഹിത്​ ശർമയും ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയും ലോകേഷ്​ രാഹുലും തുടരെ തുടരെ പുറത്ത്​. അഞ്ച്​ റൺസിനുള്ളിൽ മൂന്ന്​ വിക്കറ്റുകൾ നിലംപരിശായി. ഫൈനലിൽ കടക്കാൻ 240 റൺസെടുക്കേണ്ട ഇന്ത്യക്ക്​ തുടക്കത്തിൽ തന്നെ കിവീസ്​ ഞെട്ടൽ സമ്മാനിച്ചിരിക്കുകയാണ്​. സ്​​കോർ ബോർഡിൽ വെറും നാല്​ റൺസെത്തിയപ്പോഴാണ്​ ടൂർണമ​​​െൻറിലുടനീളം അത്യുജ്ജല ഫോമിൽ കളിക്കുന്ന രോഹിത്​ ശർമ ഒരു റണ്ണുമായി പുറത്തായത്​. മാറ്റ്​ ഹെൻട്രിയുടെ അതിവേഗത്തെ ​പ്രതിരോധിക്കാനുള്ള ശ്രമത്തിനിടയിൽ ബാറ്റിലുരസിയ പന്ത്​ വിക്കറ്റ്​ കീപ്പർ ടോം ലാതമിൻെറ ഗ്ലൗസിൽ ഒതുങ്ങുകയായിരുന്നു.

മഴക്കളി കാരണം റിസർവ്​ ദിനത്തിലേക്ക്​ നീട്ടിയ ഒന്നാം സെമി ഫൈനലിൽ ന്യുസിലൻഡിനെതിരെ ഇന്ത്യക്ക്​ 240 റൺസിൻെറ വിജയ ലക്ഷ്യം. 50 ഓവറിൽ  എട്ട്​ വിക്കറ്റിന്​ 239 എന്ന നിലയിൽ ഒതുക്കി നിർത്തിയത്​ ഇന്ത്യൻ ബൗളർമാരുടെ മികച്ച പ്രകനമാണ്​.

ഇന്നലെ ന്യൂസിലൻഡ്​ സ്​കോർ 46.1 ഓവറിൽ അഞ്ച്​ വിക്കറ്റ്​ നഷ്​ടത്തിൽ 211ൽ എത്തിയപ്പോഴാണ്​ മഴ കളി മുടക്കിയത്​. ഇന്നലെ അർധ സെഞ്ച്വറിയോടെ ക്രീസിൽ നിന്ന ​വെറ്ററൻ താരം റോസ്​ ടെയ്​ലർ റണ്ണൗട്ടായി. ഒപ്പം ക്രീസിലുണ്ടായിരുന്ന ടോം ലാതമാക​​ട്ടെ ഭുവനേശ്വർ കുമാറിൻെറ പന്തിൽ ബൗണ്ടറി ലെയ്​നിലെ ക്യാച്ചിൽ പുറത്തായി. രണ്ട്​ വിക്കറ്റിലും രവീന്ദ്ര ജദേജയുടെ കൈകൾ. ജദേജയു​ടെ നേരിട്ടുള്ള ഏറിലാണ്​ ടെയ്​ലർ (74) റണ്ണൗട്ടായത്​. 90 പന്തിലാണ്​ ടെയ്​ലർ 74 റൺസെടുത്തത്​. ടെയ്​ലറുടെ 50ാമത്​ അർധ സെഞ്ച്വറിയാണ്​.

ബൗണ്ടറി ലെയ്​നിൽ മനോഹരമായി ജദേജ ടോം ലാതമിനെ (10) പിടികൂടി. തൊട്ടു പിന്നാലെ ഒരു റണ്ണെടുത്ത മാറ്റ്​ ഹെൻട്രിയെ ഭുവനേശ്വർ കുമാർ വിരാട്​ കോഹ്​ലിയുടെ കൈകളിൽ എത്തിച്ചു. കളി അവസാനിക്കു​മ്പോൾ 9 റൺസുമായി മിച്ചൽ സാൻഡ്​നറും മൂന്ന്​ റണ്ണുമായി ട്രെൻഡ്​ ബോൾട്ടുമായിരുന്നു ക്രീസിൽ.ഇന്നലെ തുടക്കത്തിലെ തകർച്ചയ്​ക്കു​ ശേഷം ടീമിനെ കരകയറ്റിയത്​  ക്യാപ്​റ്റൻ കെയ്​ൻ വില്ല്യംസൻെറ അർധ സെഞ്ച്വറിയായിരുന്നു.

സ്​കോറിങ്​ ദുഷ്​കരമായ പിച്ചിൽ ടോസ്​ നേടിയ കിവീസ്​ ബാറ്റിങ്​ തെരഞ്ഞെടുക്കുകയായിരുന്നു. ഭുവനേശ്വർ കുമാറും ജസ്​പ്രീത്​ ബുംറയും  തുടങ്ങിയ ഇന്ത്യയുടെ ആക്രമണം കേമമായിരുന്നു. ഇന്നിങ്ങ്​സിലെ നാലാമത്തെ ഓവറിലെ മൂന്നാം പന്തിൽ ബുംറ അത്യന്തം അപകടകാരിയായ മാർട്ടിൻ ഗപ്​റ്റിലിനെ വീഴ്​ത്തി. 14 പന്ത്​ കളിച്ചിട്ടും ഒരു റൺ മാത്രമെടുക്കാൻ പാടുപെട്ട ഗപ്​റ്റിലിനെ സ്ലിപ്പിൽ ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയുടെ കൈയിൽ എത്തിച്ചു.

സ്​കോർ 69 ൽ നിൽക്കെ 28 റൺസ്​ നേടിയ ഹെൻട്രി നിക്കോളാസിൻെറ വിക്കറ്റ്​ സ്​പിന്നർ രവീന്ദ്ര ജദേജ വീഴ്​ത്തി. ഓഫ്​ സ്​റ്റംപിന്​ പുറത്തു പിച്ച്​ ചെയ്​ത പന്ത്​ വെട്ടിത്തിരിഞ്ഞ്​ ബാറ്റിനും പാഡിനുമിടയിലൂടെ  നിക്കോളാസിൻെറ കുറ്റി തെറിപ്പിച്ചു. തുടക്കത്തിൽ തന്നെ ഗപ്​റ്റിൽ പുറത്തായെങ്കിലും ക്യാപ്​റ്റൻ കെയ്​ൻ വില്ല്യംസൺ നിക്കോളാസുമായി ചേർന്ന്​ സുരക്ഷിതമാക്കുന്നതിനിടയിലാണ്​ ജദേജ തിരിച്ചടിച്ചത്​.

രണ്ടാം വിക്കറ്റിൽ നികോളാസ്​ – വില്യംസൺ സഖ്യം 68 റൺസാണ്​ കൂട്ടിച്ചേർത്തത്​. തുടക്കത്തിലെ തകർച്ചയിൽ നിന്ന്​ അർധ ശതകവുമായി ടീമിന്​ ആശ്വാസമേകിയ ക്യാപ്​റ്റൻ കെയ്​ൻ വില്ല്യംസണാണ്​ മൂന്നാമതായി പുറത്തായത്​. യുസ്​വേന്ദ്ര ചഹലിൻെറ പന്തിൽ രവീന്ദ്ര ജദേജ പിടിച്ചായിരുന്നു നായകൻെറ മടക്കം. 95 പന്തിൽ ആറ്​ ബൗണ്ടറി അടക്കം 67 റൺസാണ്​ വില്ല്യംസൺ എടുത്തത്​.

18 പന്തിൽ 12 റൺസെടുത്ത ജെയിംസ്​ നീഷാമിനെ ദിനേഷ്​ കാർത്തിക്കിൻെറ കൈയിലെത്തിച്ച​ ഹർദിക്​ പാണ്ഡ്യ നാലാം വിക്കറ്റ്​ വീഴ്​ത്തി. 10 പന്തിൽ 16 റൺസെടുത്ത കോളിൻ ഡി ഗ്രാൻഡ്​ഹോമാണ്​ ഭുവനേശ്വർ കുമാറിൻെറ പന്തിൽ ധോണി പിടിച്ച്​ അഞ്ചാമനായി പുറത്തായത്​.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here